ഐഡിയില്ലാതെ വന്ന ഫെഡററെ സെക്യൂരിറ്റി കടത്തിവിട്ടില്ല, സുരക്ഷാജീവനക്കാരന്റെ ഡ്യൂട്ടിയിലുള്ള ആത്മാര്‍ത്ഥതയ്ക്ക് പരക്കെ അഭിനന്ദനം

റോജര്‍ ഫെഡര്‍ എന്ന ടെന്നിസ് ഇതിഹാസതാരത്തെ കായികലോകത്തിന് നല്ല പരിചയമാണ്. ഇനിയിപ്പോള്‍ അദ്ദേഹത്തെ അറിയില്ലെന്ന് പറയുന്നവര്‍ ഉണ്ടെങ്കില്‍ തന്നെ കായികപ്രേമികള്‍ അല്ലാത്ത ആരെങ്കിലും ആയിരിക്കും.
ഫെഡററെ അറിയില്ലെന്ന് ആരെല്ലാം പറഞ്ഞാലും, ഓസ്ട്രേലിയന്‍ ഓപ്പണിലെ സുരക്ഷാജീവനക്കാരന് റോജര്‍ ഫെഡററെ അറിയില്ലെന്ന് പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കാനാവുമോ?
ഓസീസ് ഓപ്പണില്‍ 20-കാരനായ ഗ്രീക്ക് താരത്തോട് അട്ടിമറി നേരിട്ട ശേഷം ലോക്കര്‍ റൂമിലേക്ക് പോകുന്ന റോജര്‍ ഫെഡറിനോട് സുരക്ഷാജീവനക്കാരന്‍ ഐഡി ചോദിച്ചു. റോജര്‍ ഫെഡറുടെ ഐഡി കാണിക്കാതെ കടത്തി വിടാന്‍ സാധിക്കില്ലെന്നായിരുന്നു സുരക്ഷാ ജീവനക്കാരന്റെ നിലപാട്. കൈയില്‍ ബാഗും ഐഡി കാര്‍ഡും ഒന്നുമില്ലാത്ത ഫെഡറര്‍ കൂടെയുള്ള സ്റ്റാഫ് വരുന്നത് വരെ ക്ഷമയോടെ കാത്തു നിന്നു.
റോജര്‍ ഫെഡര്‍ക്ക് പോലും അക്രെഡിറ്റേഷന്‍ ആവശ്യമാണെന്ന തലക്കെട്ടോടെ ഓസീസ് ഓപ്പണ്‍, വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ഇത് ചര്‍ച്ചാവിഷയമായത്.
വിഡിയോ കണ്ട നിരവധി പേരാണ് സുരക്ഷാജീവനക്കാരനെ അഭിനന്ദിച്ച് രംഗത്തു വന്നിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിനും സുരക്ഷാജീവനക്കാരന്റെ ഡ്യൂട്ടിയിലുള്ള ആത്മാര്‍ത്ഥതയെ പ്രശംസിച്ച് രംഗത്തു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























