റൊട്ടിയുണ്ടാക്കാം വിട്ടിലിനെ വറുത്ത് പൊടിച്ച്!

ലോകമെമ്പാടുമുണ്ട് വണ്ടിനെയും വിട്ടിലിനെയുമൊക്കെ വറുത്തു തിന്നുന്നയാളുകള്‍.
വിട്ടിലിനെ വറുത്തു പൊടിച്ച് ആ പൊടികൊണ്ട് റൊട്ടി ഉണ്ടാക്കി വില്‍ക്കുകയാണ് ഫിന്‍ലന്‍ഡിലെ ഒരു ബേക്കറി.
ഏറെ രുചികരമാണ് ഈ റൊട്ടിയെന്നാണ് ബേക്കറിക്കാര്‍ പറയുന്നത്.
സാധാരണ റൊട്ടികളിലുള്ളതിനേക്കാള്‍ പ്രോട്ടീന്‍ വിട്ടില്‍ കൊണ്ടുണ്ടാക്കുന്ന ഈ റൊട്ടിയിലുണ്ടായിരിക്കുമത്രെ.
ഒരു റൊട്ടിയുണ്ടാക്കാന്‍ ഏകദേശം 70 വിട്ടിലുകളെ വറുത്തുപൊടിക്കേണ്ടി വരും.
നെതര്‍ലന്‍ഡ്‌സില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിട്ടില്‍പ്പൊടിയാണ് ഈ ആവശ്യത്തിനായി ബേക്കറി ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha


























