ലോണ്‍ നിഷേധിച്ച ബാങ്ക് മാനേജര്‍ക്കു മുമ്പില്‍ യുവതി വസ്ത്രമുരിഞ്ഞു!
റഷ്യയിലെ കസാനില്‍ തനിയ്ക്ക് ബാങ്ക് ലോണ്‍ നല്കുവാന് വിസമ്മതിച്ച ബാങ്ക് മാനേജറെ വശീകരിക്കാന്‍ യുവതി വസ്ത്രമുരിഞ്ഞു.
20 വയസുകാരിയായ യുലിയാ കുസ്മിന എന്ന യുവതി ബാങ്കിലെത്തി ലോണിന് അപേക്ഷിച്ചത് പുതിയൊരു കാറു വാങ്ങുവാനാണ്.
ഇതിനായി എല്ലാ രേഖകളും ഇവര്‍ കരുതിയിരുന്നു. പക്ഷെ ലോണ്‍ ലഭിക്കാന്‍ ഇവര്‍ക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തിയ ബാങ്ക് മാനേജര്‍ പണം നല്കുവാന് വിസമ്മതിച്ചു.
പിന്നീട് മാനേജരെ വശീകരിച്ച് കാര്യം സാധിക്കാന്‍ തീരുമാനിച്ചുറപ്പിച്ച യുലിയ മാനേജറുടെ മുന്പില് വച്ച് വസ്ത്രമുരിയുകയായിരുന്നു.
യുവതിയുടെ പ്രവൃത്തി കണ്ട് അസ്വസ്ഥനായ മാനേജര്‍ ഇവരുടെ അടുക്കലെത്തി വസ്ത്രം ധരിപ്പിച്ചു. മാത്രമല്ല ഉടന്‍ തന്നെ ഇവരെ തന്റെ മുറിയില്‍ നിന്നും മടക്കി അയക്കുകയും ചെയ്തു.
മാനേജറുടെ മുറിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. സംഭവത്തോട് പ്രതികരിച്ച് നിരവധിയാളുകളും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha