പിതാവിനെ പോലീസ് പിടികൂടിയപ്പോള്‍ രണ്ടുവയസുകാരി മകളും പോലീസിനോടറിയിച്ചു, ഞാനും കീഴടങ്ങി..!
മോഷണ കുറ്റം ആരോപിക്കപ്പെട്ട പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ കാറിനുള്ളിലിരുന്ന മകള്‍ കൈകള്‍ രണ്ടും ഉയര്‍ത്തി പോലീസിനു നേര്‍ക്ക് നടന്നു വരുന്ന ഹൃദയസ്പര്‍ശിയായ രംഗം കണ്ണു നനയിക്കുന്നു.
ഫ്ളോറിഡയിലാണ് സംഭവം നടന്നത്. കാര്‍ തടഞ്ഞു നിര്‍ത്തിയാണ് പോലീസ് ഈ കുട്ടിയുടെ പിതാവിനെ പിടികൂടിയത്.
രണ്ടു വയസുള്ള പെണ്‍കുട്ടിയും ഒരു വയസുള്ള ആണ്‍കുട്ടിയും ഈ കാറിനുള്ളിലുണ്ടായിരുന്നു. അച്ഛനെ പോലീസ് പിടികൂടുന്നത് കണ്ട പെണ്‍കുട്ടിയാണ് കൈകളുയര്‍ത്തി പോലീസിനു നേര്‍ക്ക് നടന്നു വന്നത്.
സമീപമുണ്ടായിരുന്നവരിലൊരാള് പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.
തുടര്‍ന്ന് പോലീസിനെതിരെ പ്രതിഷേധ ശബ്ദമുയര്‍ന്നിരുന്നു. കുട്ടികളുടെ മുന്പില് വച്ച് പിതാവിനെ പിടികൂടിയത് ശരിയായില്ലെന്നായിരുന്നു ഏവരുടെയും അഭിപ്രായം.
സംഭവത്തിനെപ്പറ്റി വിശദീകരണം നല്കി പോലീസും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha