ശമ്പളക്കുടിശിക കിട്ടാത്തതിന് എക്സ്കവേറ്റര്‍ ഉപയോഗിച്ച് ഹോട്ടല്‍ ലോബി തകര്‍ത്തു
കുടിശിക തീര്‍ത്തു കിട്ടാത്തതില്‍ കുപിതനായ യുവാവ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് ഹോട്ടലിന്റെ ലോബി തകര്‍ത്തു.
ബ്രിട്ടനിലെ ലിവര്‍പൂളിലാണ് സംഭവം നടന്നത്. എക്സ്കവേറ്ററുമായി നടപ്പു വഴിയില്‍ കൂടി എത്തി ഹോട്ടലിന്റെ റിസപ്ഷനിലേക്കുള്ള സ്റ്റെപ്പ് കയറിയാണ് ഈ ആക്രമണം നടത്തിയത്.
ഹോട്ടലിലെ ജീവനക്കാര്‍ ആകെ പകച്ച് ഇതെല്ലാം കണ്ടുകൊണ്ട് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
സംഭവത്തിനു ശേഷം ഇയാള്‍ സ്ഥലത്തു നിന്നും കടന്നു കളഞ്ഞു. എക്സ്കവേറ്റര്‍ ഉപയോഗിച്ചുള്ള പ്രതികാരത്തില്‍ ഹോട്ടലിന് വലിയ രീതിയിലുള്ള നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha