കൂടിനൊരു വീറും വൃത്തിയുമൊക്കെ വേണ്ടേയെന്ന് ചിമ്പന്‍സി!

താന്‍ താമസിക്കുന്ന മുറിയും പരിസരവും ചൂലുകൊണ്ട് വൃത്തിയാക്കുന്ന ഒരു ചിമ്പന്‍സിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരം.
ചൈനയിലെ ഷെന്‍യാങ്ങ് നഗരത്തിലുള്ള ഒരു മൃഗശാലയില്‍നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.
ദിവസവും മൃഗശാല വൃത്തിയാക്കാന്‍ എത്തുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് അത് അതുപോലെ ഈ പെണ്‍ ചിമ്പന്‍സി അനുകരിക്കുകയായിരുന്നെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.
തന്റെ കൂടിനു ചുറ്റും കിടക്കുന്ന കരിയിലകളും ഭക്ഷണ അവശിഷ്ടങ്ങളുമൊക്കെയാണ് ഈ ചിമ്പന്‍സി അടിച്ചു വാരി സമീപത്തുവച്ചിരിക്കുന്ന വെയ്സ്റ്റ് ബാസ്‌കറ്റില്‍ ഇടുന്നത്.
18 വയസ് പ്രായമുള്ള ഈ ചിമ്പാന്‍സി അടുത്തകാലത്താണ് ഈ വൃത്തിയാക്കല്‍ പരിപാടി തുടങ്ങിയത്.
ഈ ചിമ്പന്‍സിക്ക് നാലു വയസുള്ള ഒരു കുട്ടിയുടെ ഐക്യു ഉണ്ടെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























