ആന്റണിയുടെയും ക്ലിയോപാട്രയുടെയും ശവകുടീരം അടുത്തുതന്നെ കണ്ടെത്തിയേക്കും
ലോക ചരിത്രത്തിലെ ഏറ്റവും ശക്തരായ വനിതകളില്‍ ഒരാളായിരുന്നു ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര.
അതുകൊണ്ട് ക്ലിയോപാട്രയെക്കുറിച്ച് ചരിത്രകാരന്മാര് കണ്ടെത്തുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തയാകാറുണ്ട്.
സൗന്ദര്യത്തിന്റെ മൂര്ത്തീഭാവമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ക്ലിയോപാട്രയുടെ ശവകുടീരം ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നത് പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് ഏറെ സങ്കടകരമായ കാര്യമായിരുന്നു.
എന്നാല്‍ ക്ലിയോപാട്രയുടെയും ആന്റണിയുടെയും ശവകുടീരം ഉടന്‍ കണ്ടെത്തുമെന്നാണ് ഈജിപ്ഷ്യന്‍ ചരിത്രകാരന്മാര് അവകാശപ്പെടുന്നത്.
അലക്സാന്‍ഡ്രിയയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ടപോസിരിസ് മാഗ്ന എന്ന സ്ഥലത്താണ് ഇവരുടേതെന്ന് കരുതപ്പെടുന്ന ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തു ഗവേഷകര്‍ ഇവിടെ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha