ഡ്യൂട്ടിയിലാണെന്ന ഓര്‍മ്മയില്‍ സ്വന്തം മേളക്കമ്പത്തെ നിയന്ത്രിച്ച് മേളം ആസ്വദിക്കുന്ന പൊലീസുകാരന്
മേളക്കമ്പക്കാരനായ ഒരു പൊലീസുകാരനാണ് ഇപ്പോള്‍ വൈറല്‍ താരം.
ചെണ്ടയും നാദസ്വരവും തകിലും ബാന്റും ചേര്‍ന്ന് സംഗീതമേളമൊരുക്കിയപ്പോള് കാക്കിയിലാണെങ്കിലും മതിയാവോളം ആസ്വദിച്ച് താളം പിടിക്കുകയാണ് ഈ ഉദ്യോഗസ്ഥന്.
'സാറ്..യൂണിഫോമിലായിപ്പോയി ഇല്ലെങ്കില്‍ തകര്‍ത്തേനേ..' എന്ന തലവാചകമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്.
നാടിന്റെ ആവേശത്തിനൊപ്പം ജോലി മറക്കാതെയുള്ള ഈ സംഗീതപ്രേമം പലയാവര്‍ത്തി കണ്ടാലും മതിവരില്ലെന്നാണ് ലഭിക്കുന്ന കമന്റുകള്‍.
മേളം കഴിഞ്ഞ് കലാകാരന്മാരെ അനുമോദിക്കാനും ഈ ഉദ്യോഗസ്ഥന് മറന്നില്ല.
കൂട്ടത്തിലാരോ പകര്‍ത്തിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha