Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്‌ലൈ വാഗമണ്‍ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആകാശയാത്രയുടെ റെക്കോര്‍ഡുമായി ജോബിന്‍ ലാന്‍ഡ്‌ചെയ്തു കാഞ്ഞിരപ്പള്ളിയില്‍!

13 FEBRUARY 2019 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വാഗമണില്‍നിന്നു കാഞ്ഞിരപ്പള്ളിയിലേക്കു നിര്‍ത്താതെ ഒരു പറക്കല്‍! ഹെലികോപ്ടറില്‍ ആണെന്ന് വിചാരിച്ചു കളയരുത് , ഒരു പാരാഗ്ലൈഡറിലായിരുന്നു ഈ സാഹസിക യാത്ര. ഫ്‌ലൈ വാഗമണ്‍ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആകാശയാത്ര നടത്തിയതിന്റെ റിക്കാര്‍ഡും ഏന്തയാര്‍ സ്വദേശി ജോബിന്‍ സെബാസ്റ്റ്യന്‍ പോക്കറ്റിലാക്കി.

കേരള ടൂറിസം ആന്‍ഡ് യൂത്ത് വെല്‍ഫയര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ ഇടുക്കിയിലെ വാഗമണില്‍ പ്രവര്‍ത്തിക്കുന്ന പാരാഗ്ലൈഡിംഗ് ക്ലബായ ഫ്‌ലൈ വാഗമണ്‍ അംഗമാണ് ജോബിന്‍. വാഗമണ്‍ മലനിരകളില്‍നിന്നു ഗ്ലൈഡറില്‍ പറന്നുതുടങ്ങി. സമുദ്രനിരപ്പില്‍നിന്ന് 2,500 മീറ്റര്‍ ഉയരത്തിലായിരുന്നു പ്രയാണം. നീലാകാശത്തില്‍ റബര്‍ കാടുകള്‍ക്കും മലനിരകള്‍ക്കും മീതെ വട്ടമിട്ട് ഒന്നര മണിക്കൂര്‍കൊണ്ട് ഏകദേശം 50 കിലോമീറ്റര്‍ ആകാശ ദൂരം ചുറ്റിക്കറങ്ങി ജോബിന്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിന്റെ ഗ്രൗണ്ടിലാണ് പറന്നിറങ്ങിയത്.

വാഗമണില്‍നിന്നു തുടക്കമിടുമ്പോള്‍ പരുന്തുംപാറയില്‍ പോയി തിരികെ വരികയായിരുന്നു ആദ്യ ലക്ഷ്യമെന്നു ജോബിന്‍ പിന്നീടു പറഞ്ഞു. എന്നാല്‍, കാലാവസ്ഥ അനുകൂലമാണെന്നു കണ്ടതോടെ കൂടെ ഗ്ലൈഡിംഗ് നടത്തിയ ഉത്തരേന്ത്യന്‍ സ്വദേശി ടോഷിയോടു മുണ്ടക്കയത്തേക്കു പറന്നാലോയെന്നു ചോദിച്ചു. മുണ്ടക്കയം ബോയിസ് എസ്‌റ്റേറ്റിലെ റബര്‍ മരങ്ങള്‍ വെട്ടിമാറ്റിയത് അറിയാവുന്നതിനാല്‍ അവിടെ സുരക്ഷിതമായി ഇറങ്ങാമെന്ന് ജോബിന്‍ ടോഷിയോടു പറഞ്ഞു. ടോഷിയും സമ്മതിച്ചതോടെ ഗ്ലൈഡര്‍ അവിടേക്കു പറത്തി.

അവിടെ എത്തിയപ്പോഴും അനുകൂലമായ അന്തരീക്ഷം. എങ്കില്‍ പിന്നെ കാഞ്ഞിരപ്പള്ളിയിലേക്കു പറന്നാലോയെന്നായി ആലോചന. ടോഷിക്കും സമ്മതം. അങ്ങനെ കാഞ്ഞിരപ്പള്ളി ലക്ഷ്യമാക്കി. ഏകദേശം ഒന്നര മണിക്കൂറാണ് പാരാ ഗ്ലൈഡറില്‍ പറന്നത്. മണിക്കൂറില്‍ 20 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നു സഞ്ചാരം. ഒടുവില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് ഗ്രൗണ്ടില്‍ സുരക്ഷിതമായ ലാന്‍ഡിംഗ്.

10 വര്‍ഷമായി പാരാഗ്ലൈഡിംഗ് നടത്തുന്ന ജോബിന്‍ ഇതിനോടകം 1,500 മണിക്കൂറിലേറെ പറന്നിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പാരാഗ്ലൈഡിംഗ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പ്രി വേള്‍ഡ്കപ്പ് ക്യാറ്റ് ടു അക്യുറസി ചാമ്പ്യന്‍ഷില്‍ ടീം ബേസില്‍ ഒന്നാമതായും വ്യക്തിഗത ഇനത്തില്‍ ഏഴാമതായും പൂര്‍ത്തീകരിച്ചു. ഇന്റര്‍നാഷണല്‍ ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള പരിശീലന ഭാഗമായിട്ടാണ് ഇപ്പോള്‍ ദീര്‍ഘദൂര പറത്തല്‍ നടത്തുന്നത്.

കഴിഞ്ഞ ഒളിമ്പിക്‌സില്‍ പാരാഗ്ലൈഡിംഗ് ഒരു മത്സര ഇനമായിരുന്നെങ്കിലും ഇന്ത്യയില്‍നിന്ന് ആരും പങ്കെടുത്തില്ല. അടുത്ത വര്‍ഷങ്ങളില്‍ നടക്കുന്ന പരിശീലന പറക്കലുകളില്‍ പങ്കെടുത്ത് ഇന്ത്യയില്‍നിന്നുള്ള മത്സരാര്‍ഥിയായി ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടാന്‍ഡം പൈലറ്റുകൂടിയായ (മുന്‍ പരിചയമില്ലാത്തവരെ ഒപ്പംകൂട്ടി പറക്കുന്ന) ഈ യുവ സാഹസികന്‍.ഏന്തയാര്‍ അയിലൂക്കുന്നേല്‍ ജോയി തങ്കമ്മ ദമ്പതികളുടെ മകനാണു ജോബിന്‍. സഹോദരങ്ങളായ ജോസിന്‍, ജോസ്മിന്‍ എന്നിവര്‍ ഉറച്ച പിന്തുണയുമായി ജോബിനൊപ്പമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (4 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (19 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (31 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (48 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

Malayali Vartha Recommends