Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധ്രുവക്കരടികളുടെ വന്‍സംഘം റഷ്യന്‍ നഗരത്തില്‍; നഗരത്തില്‍ അടിയന്തിരാവസ്ഥ

14 FEBRUARY 2019 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

റഷ്യയിലെ വടക്കന്‍ ദ്വീപുകളിലൊന്നായ നൊവായ സെമ്‌ലിയ എന്ന പ്രദേശത്ത് നിന്നും വരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചയാണ് .ധ്രുവക്കരടികള്‍ കൂട്ടത്തോടെ നഗരത്തില്‍ ഇറങ്ങിയതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിമയുറക്കം അഥവാ ഹൈബര്‍നേഷന്‍ കഴിഞ്ഞ ഉണര്‍ന്ന ഇവ ഭക്ഷണം തേടിയായിരിക്കണം കൂട്ടത്തോടെ ഇങ്ങോട്ടെത്തിയതെന്നാണ് കരുതുന്നത്. അന്‍പതിലേറെ ധ്രുവക്കരടികളാണ് കൂട്ടത്തോടെ ഈ റഷ്യന്‍ നഗരത്തിലേക്കെത്തിയത്. കാലാവസ്ഥാ വ്യതിയാനമാണ് ധ്രുവക്കരടികളുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയത്.

സാധാരണഗതിയില്‍ മാര്‍ച്ച് പകുതിയോടെയാണ് ഹിമക്കരടികള്‍ ഉറക്കം വിട്ടെണീറ്റ് പുറത്തെത്തുന്നത്. എന്നാല്‍ ചൂട് കൂടിയതോടെ ഇവ നേരത്തെ ഉണരാന്‍ തുടങ്ങി. എന്നാല്‍ മാര്‍ച്ചു പകുതിയോടെ മാത്രം ലഭ്യമാകുന്ന ഇരകള്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ഇവയെ വിശപ്പ് സാരമായി അലട്ടാനും തുടങ്ങി. ഇതോടെയാണ് ഭക്ഷണം തേടി ഈ ജീവികള്‍ മനുഷ്യവാസമുള്ള പ്രദേശത്തേക്കെത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശൈത്യകാലത്തിന്റെ അവസാനത്തോടെ ധ്രുവക്കരടികള്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്കെത്തുന്ന സംഭവം വര്‍ധിച്ചിരിക്കുകയാണ്.

നൊവായ ദ്വീപിലെ ബെലൂഷിയ ഗുബ എന്ന നഗരമാണ് ധ്രുവക്കരടികള്‍ കൂട്ടത്തോടെ ആക്രമിച്ചത്. നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇതോടെ ആളുകളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ഇവയില്‍ പത്തെണ്ണം നഗരത്തില്‍ സ്ഥിരമായി റോന്തുചുറ്റുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പല കരടികളും വളര്‍ത്തു പട്ടികളെ ആക്രമിച്ച് കൊന്നു തിന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മാസത്തെ ഉറക്കത്തിനു ശേഷം പുറത്തു വന്ന കരടികള്‍ക്ക് അതികഠിനമായ വിശപ്പാണ് ഉണ്ടാകുക.

ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്ന നഗരമാണ് ബെലൂഷിയ ഗൂബ. നഗരത്തിലെ പലരെയും കരടികള്‍ ഇതിനകം ആക്രമിക്കാന്‍ ഓടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂരിഭാഗം പേരും ഭയം മൂലം കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതു പോലും നിര്‍ത്തി വച്ചിരിക്കുകയാണ്. വീടുകളിലും ഓഫീസുകളിലും പോലും കരടികള്‍ കയറിച്ചെന്ന സംഭവങ്ങളുണ്ടായി. ധ്രുവക്കരടികള്‍ സംരക്ഷിത വര്‍ഗമായതിനാല്‍ ഇവയ്‌ക്കെതിരെ ആക്രമണം നടത്തുന്നത് രാജ്യാന്തര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തും. ഇതിനാലാണ് ഇവയെ മേഖലയില്‍ നിന്ന് ദേഹോപദ്രവം ഏല്‍പ്പിക്കാതെ തന്നെ പറഞ്ഞു വിടുന്നതിനുള്ള ശ്രമം നടത്തുന്നതെന്ന് നഗരത്തിലെ ഡെപ്യൂട്ടി മേയര്‍ അലക്‌സാണ്ടല്‍ മിലായേവ് പറഞ്ഞു.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (4 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (19 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (31 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (48 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

Malayali Vartha Recommends