Widgets Magazine
22
Sep / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സബ് ഇന്‍സ്‌പെക്ടറെന്ന് അവകാശപ്പെട്ട് യുവതി പോലീസ് ക്യാമ്പില്‍ താമസിച്ചു


മൂത്ത മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് മാറ്റിവച്ച തുകയില്‍ നിന്നും 5 ലക്ഷം പെരിയയില്‍ കൊല്ലപ്പെട്ട ക്രുപേഷിന്റെ സഹോദരിക്ക് കൈമാറാന്‍ പ്രതിപക്ഷ നേതാവ് മകനും മരുമകള്‍ക്കുമൊപ്പമെത്തി


ഞങ്ങളുടെ കുടുംബം രാധികയുടെ മരണത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല:- റിയാലിറ്റി ഷോ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ഗായിക സുജാത


സാനിയ മിർസയുടെ ബെൽറ്റിൽ ഞെട്ടി ഫാഷൻ ലോകം; അമ്പോ... ഇത്രയും വേണമായിരുന്നോ?


നായാട്ടുതോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡനത്തിനിരയാക്കിയ ഗുണ്ട, പോത്ത് ഷാജി ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു

ഇഡ്ഢലി - സാമ്പാര്‍- ചട്‌നി സെറ്റിന് ഒരു രൂപ മാത്രം!

06 SEPTEMBER 2019 11:05 AM IST
മലയാളി വാര്‍ത്ത

ഇവിടെ ഒരു രൂപയ്ക്ക് ഇഡ്ഡലി കിട്ടുമോ എന്ന് ഏതെങ്കിലും ഹോട്ടലിനു മുന്നില്‍ ചെന്ന് ചോദിക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍, ഒന്നുചെന്നു ചോദിച്ചാലറിയാം, ആ ചോദ്യം ഒരു മറുപടി പോലും അര്‍ഹിക്കുന്നില്ല എന്നറിയിക്കാന്‍ തികഞ്ഞ അവജ്ഞയാവും പ്രതികരണം. എന്നാല്‍ ഇത്തരം ഭയപ്പാടൊന്നും വേണ്ട കോയമ്പത്തൂരിനടുത്തുള്ള വാദിവലമ്പാളയത്തിലെ കമലത്താളിന്റെ കടയ്ക്ക് മുന്നില്‍ എത്തിയാല്‍. 

കാരണം കഴിഞ്ഞ 30 വര്‍ഷമായി വെറും ഒരു രൂപയ്ക്ക് ഇഡ്ഢലി ഉണ്ടാക്കി വില്‍ക്കുന്ന ഒരാളാണ് കമലത്താള്‍. അതുകൊണ്ട് തന്നെ നേരം വെളുക്കുമ്പോള്‍ തന്നെ വരിനില്‍ക്കുന്നവരെക്കൊണ്ട് കടയുടെ മുന്‍വശം നിറയും.

80 വയസുണ്ട് നമ്മുടെ ഈ ഇഡ്ഢലി മുത്തശ്ശിയ്ക്ക്. സ്വന്തമായി തയാറാക്കുന്ന മാവ് കൊണ്ട് തന്റെ വീട്ടില്‍ തന്നെയാണ് കമലത്താള്‍ ഇഡ്ഡലി ഉണ്ടാക്കുന്നത്. ഇഡ്ഡലിയ്ക്ക് ആവശ്യമായ 6 കിലോ അരിയും ഉഴുന്നും തലേദിവസം തന്നെ അരച്ച് വയ്ക്കുന്ന ഇവര്‍ അതിരാവിലെ തന്നെ തന്റെ ജോലി ആരംഭിക്കും. ഒരു കൂട്ടുകുടുംബത്തിന്റെ ഭാഗമായതിനാലാകാം ഒത്തിരിപ്പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ കമലത്താളിന് ഒരു മടിയുമില്ല.

ഒരു ദിവസം 1000 ഇഡ്ഡലി വരെ ഉണ്ടാക്കാറുണ്ടത്രേ. ഒരു ദിവസം അരയ്ക്കുന്ന മാവ് മുഴുവന്‍ അന്ന് തന്നെ ഉണ്ടാക്കി തീര്‍ക്കണമെന്നും പിറ്റേന്നത്തേയ്ക്ക് ബാക്കി വരാന്‍ പാടില്ലായെന്നും കമലത്താളിന് നിര്‍ബന്ധമുള്ള കാര്യമാണ്. എന്നും ശുദ്ധമായ മാവ് കൊണ്ട് മാത്രമേ കമലത്താള്‍ ഇഡ്ഡലി ഉണ്ടാക്കുകയുള്ളു.

10 വര്‍ഷമേ ആയുള്ളു കമലത്താള്‍ ഇഡ്ഡലിയുടെ വില 1 രൂപ ആക്കിയിട്ട്. അതിനു മുമ്പ് 50 പൈസ മാത്രമേ കമലത്താളിന്റെ ഇഡ്ഡലിയ്ക്ക് ഉണ്ടായിരുന്നുള്ളു. എല്ലാം സ്വമേധയാ പാചകം ചെയ്യുന്നുവെന്നത് കമലത്താള്‍ കഠിനമായി അധ്വാനിക്കുന്ന ഒരു സ്ത്രീയാണ് എന്നതിന്റെ തെളിവാണ്. ഇഡ്ഡലിയ്ക്കൊപ്പം നല്ല സ്വാദിഷ്ടമായ സാമ്പാറും കമലത്താള്‍ വിളമ്പുന്നുണ്ട്. കമലത്താളിന്റെ വിളമ്പലിനുമുണ്ട് ഒരു പ്രത്യേകത. ആലിലയിലോ തേക്കിന്റെ ഇലയിലോ ആണ് നല്ല ചൂടുള്ള ഇഡ്ഡലി നിങ്ങള്‍ക്ക് കിട്ടുക.

കമലത്താളിന്റെ സ്വദേശമായ , കോയമ്പത്തൂരിനടുത്തുള്ള വാദിവലമ്പാളയത്തിലെ ഭൂരിഭാഗം ആളുകളും സാധാരണക്കാരും തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്നവരുമാണ്. അവരെ സംബന്ധിച്ച് 15-20 രൂപയ്ക്ക് ഒരു സെറ്റ് ഇഡ്ഡലിയും സാമ്പാറും എന്നത് അപ്രാപ്യമാണെന്ന് തിരിച്ചറിഞ്ഞ കമലത്താള്‍ യാതൊരു ലാഭേച്ഛയും പ്രതീക്ഷിക്കാതെ അവര്‍ക്ക് വയറുനിറയെ ആഹാരം നല്‍കുന്നു. ലാഭം ഉണ്ടാക്കുകയെന്നത് തന്നെ സംബന്ധിച്ച് ഒന്നുമല്ലെന്നാണ് കമലത്താളിന്റെ അഭിപ്രായാം. വില വര്‍ദ്ധിപ്പിക്കാന്‍ നിരവധി ആളുകള്‍ കമലത്താളിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വിശപ്പുള്ളവര്‍ക്കും തന്റെ ഇഡ്ലികൊണ്ട് വിശപ്പടക്കാനാവുന്നതിനാല്‍ അവര്‍ അത് ചിരിച്ചുകൊണ്ട് നിരസിക്കുകയാണ്.

എന്തും ഏതും കച്ചവടകണ്ണിലൂടെ കാണുന്ന ഇന്നത്തെ സമൂഹത്തില്‍ കമലത്താളിനെപ്പോലെയുള്ള ശുദ്ധാത്മാക്കളുമുണ്ട് എന്നത് ആശ്വാസകരമാണ്. ഈ ഓണത്തിന് ഇഡ്ഡലിമുത്തശ്ശിയുടെ നാട് വരെ ഒന്നുപോയി നല്ലപട്ടുപോലത്തെ ഇഡ്ഡലിയും കഴിച്ച് പോന്നാല്‍ വേറിട്ടൊരു ഓണാഘോഷമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎമ്മിന്റെ നിരന്തര ആക്രമണം; ഓട്ടോ ഡ്രൈവര്‍ തീകൊളുത്തി ആത്മഹത്യചെയ്തു  (1 minute ago)

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി, ഒടുവിൽ വിവാഹവും; ട്രാൻസ്ജെൻഡര്‍ നര്‍ത്തകിയെ വിവാഹം ചെയ്ത് മിസ്റ്റര്‍ കേരള  (6 minutes ago)

മോദി പേടിയില്‍ ഭീകരര്‍; രാജ്യത്ത് ഭീകരവാദ ഗ്രൂപ്പുകളിലേയ്ക്കുള്ള ഒഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്; ഭീകരവാദികളുടേത് ഭീഷണിയില്‍ മാത്രം ഒതുങ്ങുന്നു, രാജ്യത്ത് പ്രവേശിക്കാന്‍ ഭയം  (10 minutes ago)

പാലാക്കാര്‍ക്ക് ഒരു സാറുമതി അതു മാണിസാര്‍... ഇനി സാക്ഷാല്‍ ഉമ്മന്‍ചാണ്ടി വന്നാലും കുഞ്ഞൂഞ്ഞേ എന്നു നീട്ടി ഒരു വിളി വിളിക്കും, റബറിന്റെ നാടാണ് പക്ഷേ പാലാക്കാരുടെ മനസ്സ് വലിച്ചാല്‍ നീളില്ല, ഒരു തള്ളും വ  (31 minutes ago)

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സില്‍ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്ത മൂന്നര വയസ്സുകാരിയുടെ കഴുത്തില് നിന്നും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം.... രണ്ട് തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍  (1 hour ago)

മില്‍മ പാലില്‍ കൂടുതല്‍ വൈറ്റമിനുകള്‍ ചേര്‍ത്ത് വിപണിയിലെത്തുന്നു.... പാലിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ  (1 hour ago)

പാലായില്‍ നാളെ വോട്ടെടുപ്പ്... 176 പോളിംഗ് സ്‌റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിരിക്കുന്നത്, രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്... തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി  (1 hour ago)

ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടയുമായി ബന്ധമുള്ള രണ്ടു പേര്‍ കാശ്മീരില്‍ പിടിയില്‍, പുല്‍വാമ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്  (1 hour ago)

ഓട്ടോറിക്ഷ ഓടിക്കുന്ന തര്‍ക്കം.... കോഴിക്കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു  (1 hour ago)

172 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു....  (2 hours ago)

സബ് ഇന്‍സ്‌പെക്ടറെന്ന് അവകാശപ്പെട്ട് യുവതി പോലീസ് ക്യാമ്പില്‍ താമസിച്ചു  (12 hours ago)

മൂത്ത മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് മാറ്റിവച്ച തുകയില്‍ നിന്നും 5 ലക്ഷം പെരിയയില്‍ കൊല്ലപ്പെട്ട ക്രുപേഷിന്റെ സഹോദരിക്ക് കൈമാറാന്‍ പ്രതിപക്ഷ നേതാവ് മകനും മരുമകള്‍ക്കുമൊപ്പമെത്തി  (12 hours ago)

മുത്തൂറ്റ് മാനേജ്‌മെന്റിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍  (13 hours ago)

മലപ്പുറത്ത് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാല്‍; രണ്ട് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍  (13 hours ago)

സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് കോടതി  (13 hours ago)

Malayali Vartha Recommends