ഒരു ലീവ് പോലും എടുക്കാതെ 43 വര്‍ഷം സേവനം ചെയ്ത ഉദ്യോഗസ്ഥനെ റാസല്‍ഖൈമ പോലീസ് ആദരിച്ചു

43 വര്‍ഷം നീണ്ട സേവന കാലത്തിനിടെ ഒരു പ്രാവശ്യം പോലും അവധിയെടുക്കാതിരുന്ന ഉദ്യോഗസ്ഥനെ പോലീസ് സേന ആദരിച്ചു. സഹപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ആദരിച്ചത് റാസല്‍ഖൈമയിലെ പോലീസ് ഉദ്യോഗസ്ഥനായ അബ്ദുല്‍ ഒബൈദ് അല്‍ തുനാജിയെയാണ്. റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുമൈമിയുടെ നേതൃത്വത്തിലാണ് അബ്ദുല്‍ ഒബൈദ് അല്‍ തുനാജിയെ ആദരിച്ചത്.
റാസല്‍ഖൈമ പൊലീസിലെ നോണ്‍ കമ്മീഷന്‍ഡ് ഓഫിസര്‍ ആയിരുന്ന അബ്ദുല്‍ റഹ്മാന്‍ ഒബൈദ് അല്‍ തുനാജി ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം പോലും അവധിയെടുക്കാതെ 43 വര്‍ഷമാണ് അദ്ദേഹം ജോലി ചെയ്തത്. സമയനിഷ്ഠയുടെ കാര്യത്തിലും തൊഴില്‍പരമായ കഴിവിന്റെ കാര്യത്തിലും അദ്ദേഹം എല്ലാവര്‍ക്കും മാതൃകയാണെന്ന് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുമൈമി പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും പ്രതിബദ്ധതയും ഡിപാര്‍ട്ട്‌മെന്റിന് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും മേജര്‍ ജനറല്‍ വ്യക്തമാക്കി.
അനുമോദനങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും അബ്ദുല്‍ റഹ്മാന്‍ ഒബൈദ് അല്‍ തുനാജി റാസല്‍ഖൈമ പൊലീസിന് നന്ദി പറഞ്ഞു. ഞാന്‍ എന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജോലിക്ക് മികച്ച പിന്തുണ നല്‍കുന്ന യുഎഇ നേതൃത്വത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























