അഞ്ചു രാജ്യങ്ങള്‍ ലക്ഷ്യമിട്ടുള്ള യാത്രയില്‍ രണ്ട് സഹോദരങ്ങള്‍

സഞ്ചാരികള്‍ അധികം പരീക്ഷിക്കാത്ത വാന്‍ ലൈഫ് ട്രാവലിലാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ എബിനും, ലിബിനും. മൂന്ന് വര്‍ഷം കൊണ്ട് അഞ്ച് രാജ്യങ്ങള്‍ സഞ്ചരിച്ചു തീര്‍ക്കുകയാണ് ലക്ഷ്യം. ആഡംബര ഹോട്ടലിലെ ഷെഫ് ജോലി ഉപേക്ഷിച്ചാണ് വ്യത്യസ്തമായ യാത്ര. രാജ്യത്തിപ്പോഴുള്ള പ്രതിഷേധങ്ങള്‍ തണുക്കും വരെ ഇടുക്കിയിലാണ് വിശ്രമം.
താമസം വാനില്‍ തന്നെയാണ്. രാത്രിയാകുമ്പോള്‍ വണ്ടി റോഡരുകില്‍ നിര്‍ത്തി അവിടെ കിടന്നുറങ്ങും.
വിശക്കുമ്പോള്‍ വാഹനമൊതുക്കി ഭക്ഷണമുണ്ടാക്കും. രണ്ടുപേര്‍ക്കും കൂടി ദിവസ ചിലവ് 250 മുതല്‍ 300 രൂപ വരെ മാത്രം. എത്തിപെടുന്ന ഇടങ്ങളിലെല്ലാം 20 ദിവസമെങ്കിലും താമസിച്ച ശേഷമാകും തുടര്‍ യാത്ര.
ഇവരുടെ യാത്രയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കി പല കമ്പനികളും സമീപിക്കുന്നുണ്ട്. യാത്രാ വിശേഷങ്ങള്‍ ഇബുള്‍ ജെറ്റെന്ന യു ടൂബ് ചാനലിലൂടെയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.
കര്‍ണാടകയിലൂടെയും, തമിഴ്‌നാടിലെയും യാത്ര പൂര്‍ത്തിയാക്കി. ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍, നേപ്പാള്‍ എന്നിവിടങ്ങളും ഇവരുടെ ലക്ഷ്യമാണ്.
https://www.facebook.com/Malayalivartha