ലോറിയുടെ ബോണറ്റ് അടര്‍ത്തിയെറിയുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍!

ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന മിനി ട്രക്കിനു നേരെ പാഞ്ഞടുക്കുകയും തുടര്‍ന്ന് വാഹനത്തിന്റെ ബോണറ്റ് ഉള്‍പ്പെടെ തകര്‍ക്കുകയും ചെയ്യുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ലോറിക്കു നേരെ ആന പാഞ്ഞടുക്കുന്നത് കണ്ട് ഡ്രൈവര്‍ വേഗത്തില്‍ വാഹനം പിന്നോട്ടെടുക്കുന്നതും പ്രകോപിതനായ ആന വാഹനത്തിന്റെ ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കി വലിച്ചെറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഡ്രൈവറോട് ഒപ്പമുണ്ടായിരുന്ന ആളാണ് 51 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബോണറ്റ് കുത്തിയെടുത്ത് എറിഞ്ഞ ആന കൂടുതല്‍ ആക്രമണത്തിന് മുതിരാതെ മറുവശത്തേയ്ക്ക് പോയി.
മദപ്പാടാകാം ആനയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് കൂടുതല്‍ അപകടമൊന്നും സംഭവിക്കാതിരുന്നത്.
https://www.facebook.com/Malayalivartha