അടിപൊളി സിസ്റ്റന്റ് ക്ലൈമ്പര്‍ ,വെറും 5 കിലോ ഭാരം, ഒരു മിനിറ്റില്‍ 40 അടി ഉയരത്തിലുമെത്താം!

മലപ്പുറത്തെ അരിക്കോട് സ്വദേശികളായ ഷാമിലും ഷിബിലും ഇത്തവണ 'യെസി'ല്‍ എത്തിയത് തെങ്ങുകയറാന്‍ ഉപയോഗിക്കുന്ന യന്ത്രവുമായാണ്. 'സിസ്റ്റന്റ് ക്ലൈമ്പര്‍്' എന്ന പേരുള്ള ഈ ഉപകരണത്തിന് ഇപ്പോള്‍ ഗള്‍ഫില്‍ നിന്നുവരെ ആവശ്യക്കാരുണ്ട്.
കര്‍ഷകനും അധ്യാപകനുമായ ഷക്കിബിനും അധ്യാപികയായ ഖദീജയ്ക്കും അഞ്ച് ആണ്മക്കള്‍. ഇതില്‍ മൂത്തയാള്‍ ഷാമില്‍, രണ്ടാമന്‍ ഷിബില്‍
കുഞ്ഞുക്ലാസ്സില്‍ പഠിക്കുമ്പോള്‍ ത്തന്നെ സാങ്കേതിക കാര്യങ്ങളോടാണ് സഹോദരങ്ങള്‍ക്ക് ഏറെ ഇഷ്ടം. എന്‍ജിനീയറിങ് പഠനം കഴിഞ്ഞ മക്കള്‍ക്ക് എല്ലാ പിന്തുണയുമായി പിതാവ് വന്നതോടെ രണ്ടാളും ചേര്‍ന്ന് ഒരു യന്ത്രം നിര്‍മിച്ചു, തെങ്ങും കവുങ്ങും കയറാനായി ഒരു യന്ത്രം.
ഒന്നും രണ്ടുമല്ല, ആറു മോഡലുകളാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. ഇതോടെ തമിഴ്‌നാട്ടില്‍ നിന്നും ഗള്‍ഫില്‍ നിന്നും ആളുകള്‍ തേടിയെത്തി. തമിഴ്‌നാട്ടില്‍ നിന്ന് തെങ്ങുകയറുന്ന യന്ത്രത്തിനാണ് അന്വേഷണം വന്നിട്ടുള്ളത്. ഗള്‍ഫില്‍ നിന്ന് ഈന്തപ്പനയില്‍ കയറാവുന്ന രീതിയിലുള്ള യന്ത്രത്തിനാണ് അന്വേഷണം വന്നിട്ടുള്ളത്. ഇവര്‍ക്ക് നിലവിലെ യന്ത്രത്തെക്കാള്‍ വലിയ യന്ത്രമാണ് വേണ്ടതെന്ന് ഷാമിലും ഷിബിലും പറഞ്ഞു.
വെറും അഞ്ച് കിലോ മാത്രമാണ് 'സിസ്റ്റന്റ് ക്ലൈമ്പര്‍'-ന്റെ ഭാരം. ഉപകരണത്തിന്റെ മുകളില്‍ ഇരിക്കുന്ന ഭാഗത്ത് സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടുണ്ട്. തെങ്ങില്‍ കയറിക്കഴിഞ്ഞാല്‍ യന്ത്രം ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ യന്ത്രത്തിന്റെ കൂടെ, ഉപയോഗിക്കുന്ന ആളുടെ സുരക്ഷയ്ക്കായി ജാക്കറ്റും ഉണ്ടാകും. 42 സെക്കന്‍ഡു കൊണ്ട് 30 അടി ഉയരത്തില്‍ കയറാന്‍ കഴിയും.
3,000 രൂപ മുതല്‍ 15,000 രൂപ വരെയാണ് യന്ത്രങ്ങളുടെ വില. വീട്ടില്‍ത്തന്നെ ചെറിയ ഷെഡ്ഡിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. മൂന്നു മാസം ആകുമ്പോഴേക്കും വലിയരീതിയില്‍ നിര്‍മാണം ആരംഭിക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്‍ ഐ.ടി.യില്‍ 'കെന്‍സണ്‍' എന്ന പേരില്‍ സ്റ്റാര്‍ട്ട് അപ്പ് രജിസ്റ്റര്‍ ചെയ്ത് പേറ്റന്റ് എടുത്തുകഴിഞ്ഞു. മുന്നോട്ടുള്ള നിര്‍മാണത്തിന് കെ.എസ്. ഐ.ഡി.സി. ഫണ്ട് നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍, പുതിയ രീതിയിലുള്ള യന്ത്രങ്ങള്‍ കൂടി നിര്‍മിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) സംഘടിപ്പിച്ച സംരംഭകത്വ ഉച്ചകോടിയായാണ് യെസ് 2017.
https://www.facebook.com/Malayalivartha


























