കേരളത്തിലെ മാറുമറക്കൽ ലഹളയുടെ പിതൃത്വം കമ്മ്യൂണിസ്റ്റുകാർക്കല്ല .സി പി എം വാദങ്ങളെ പൊളിച്ചടുക്കി ഫേസ് ബുക്ക് പോസ്റ്റ്

ശബരിമല പ്രശ്നത്തെ മുൻനിർത്തി കേരളത്തിലെ വിശ്വാസികളായ സ്ത്രീകൾ നാമജപവുമായി തെരുവിലിറങ്ങി സർക്കാരിനെ പ്രതിരോധത്തിലാക്കിയപ്പോൾ സിപിഎം അതിനെ നിരുത്സാഹപ്പെടുത്താൻ അടവുകൾ പയറ്റുകയാണ് . അതിനായി അവരുടെ ഓശാന പാട്ടുകാർ ഇത്തരം അഭിനവ ചരിത്രകാരന്മാരെയും 'ചപ്ലാക്കൊട്ട'യും ആയി രംഗത്തിറക്കിയിരിക്കുകയാണെന്നാണ് തെക്കും ഭാഗം മോഹന്റെ ഫേസ്ബുക് പോസ്റ്റ്.
ഇന്നത്തെ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ചില ഭാഗങ്ങളിലായി നടന്ന 'മാറ് മറയ്ക്കല്‍ സമരം' അഥവാ 'ചാന്നാര്‍ കലാപം' സംഘടിപ്പിച്ചതു സിപിഎം ആണെന്നൊരു വാദം ഇപ്പോൾ കേൾക്കുന്നുണ്ട്. എന്നാൽ ഇതിന്റെ പിന്നിൽപ്രവർത്തിച്ചത് മതപരിവർത്തനം മാത്രം ലക്ഷ്യമിട്ട് ഇവിടെ എത്തിയ മിഷനറിമാർ ആണെന്നാണ് തെക്കും ഭാഗം മോഹൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്
'മാറുമറയ്ക്കൽ'ലഹള എന്നു ഇന്നു സിപിഎമ്മുകാർ പറയുന്ന' ചാന്നാർ ലഹള' യുടെ പിതൃത്വം അന്നത്തെ പുരോഗമന വാദികൾക്കല്ല. അന്നു അവിടെ പുരോഗമനവാദികൾ തന്നെ ഇല്ല!
ആൾക്കാരെ ഭിന്നിപ്പിച്ചു തൻകാരൃം നേടുക എന്ന കുടിലബുദ്ധിയാണ് മിഷനറിമാർ ഇവിടെ പയറ്റിയത് . 'അയ്യാ വൈകുണ്ഠസ്വാമികളാണ് ഈ ചരിത്ര മുന്നേറ്റത്തിന് പിന്നിൽ എന്ന് പറയുന്നതിലും കഴമ്പില്ല ..ഈ കലാപത്തിൻറെ ആദൃഘട്ടം നടക്കുമ്പോൽ അദ്ദേഹത്തിനു കേവലം 12 വയസാണു! രണ്ടാംഘട്ടം നടക്കുമ്പോൽ അദ്ദേഹം ജീവിച്ചിരുന്നില്ല.1951 ൽ അദ്ദേഹം സമാധി ആയി!
ഈ കലാപത്തിൽ ഒരു ഘട്ടത്തിലും ഒരു ആത്മീയ നേതൃത്വമോ സാന്നിധൃമോ ഉണ്ടായിരുന്നില്ല.ആ ലഹളയ്ക്കു പേരെടുത്തു പറയത്തക്ക തദ്ദേശവാസികളുടെ നേതൃത്വമേ ഉണ്ടായിരുന്നില്ല! മിഷനറിമാരുടെ മാത്രം ഇടപെടൽ ആയിരുന്നു അതിനു പിന്നിൽ!ഇതുപോലെ ആണു വെക്കത്തെ 'ദളവാക്കുള'ത്തിൻറെയും കഥ!
'മാറുമറയ്ക്കൽ'ഒരു ലഹളയായി തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെടും മുമ്പു ഇതു തൻറെ കയ്യുക്കുകൊണ്ടു നടപ്പിൽ വരുത്തിയ ഒരു വിപ്ലവകാരി ഉണ്ട് ..അയാൾ പക്ഷെ കമ്മ്യൂ ണിസ്റ്റുകാരനല്ല... അതുകൊണ്ടുതന്നെ ഇന്ന് സി പി എം പറയുന്ന അർത്ഥത്തിൽ പുരോഗമനവാദിയുമല്ല ..ഇന്തൃയിൽ കമ്മ്യൂണിസ്സം ഉണ്ടാകുന്നതിനും മുൻപ് ഇവിടെ തിരുവിതാംകുറിൽ ഒരു ഒറ്റയാൻറെ തേരോട്ടം നടന്നു ..യുഗപ്രഭാവനായ ആ കർമ്മയോഗി ആണു'ആറാട്ടുപുഴ വേലായുധ പണിക്കർ'!
അദ്ദേഹമാണു തിരുവിതാംകുറിൽ അദൃമായി മാറുമറയ്ക്കലിനു സാഹസം കാട്ടിയത്
തെക്കൻതിരുവിതാംകുറിൽ 'ചാന്നാർ ലഹള' നടന്നതു മുന്നു ഘട്ടങ്ങളിലായാണു ആദൃ ഘട്ടം 1829ൽ ആണു. രണ്ടാംഘട്ടം 1859 ജനുവരിയിൽ! മുന്നാംഘട്ടം 1910ൽ! ആ മുന്നുഘട്ടങ്ങളിലും കലാപം നയിച്ചതു 'പുരോഗമനവാദികൾ' ആയിരുന്നില്ല. LMS മിഷനറിമാരായിരുന്നു.ആദൃഘട്ടം'റിങ്കിൽടാബു' എന്ന മിഷനറിയുടെ നേതൃത്തിലാണു നടന്നത് . മതം മാറുന്ന ചാന്നാത്തികൾക്കു റൗക്ക അണിയാം എന്നൊരു നിയമം രാജാവിൽ നിന്നും അദ്ദേഹം നേടിയെടുത്തു എന്നാൽ അവിടുത്തെ പ്രബലസമുദായമായ നാടാന്മാർ അതു അംഗീകരിക്കാൻ തയ്യാറായില്ല.റൗക്ക അണിഞ്ഞു നിരത്തിലിറങ്ങിയ ചാന്നാട്ടികളെ അവർ ഓടിച്ചിട്ടു പൊതിരെ തല്ലി. ഇതാണു ആദൃഘട്ടം!
ഇതിനിടയ്ക്കാണു ആറാട്ടുപുഴ വേലായുധ പണിക്കരുടെ പ്രഭാവ കാലത്തു കായംകുളം മാർക്കറ്റിൽ ഒരു ഈഴവ സ്ത്രീ റൗക്ക അണിഞ്ഞു വന്നതു സവർണ്ണരെ കോപാകുലരാക്കി! അന്നു ചന്തയിൽ ആധിപതൃം പുലർത്തിയ ഇസ്ലാമിക ഗുണ്ടകൾ ഒരു ഈഴവാത്തിയുടെ സാഹസത്തെ അവിവേകമായി കണ്ടു അവരെ മർദ്ദിക്കുകയും റൗക്ക വലിച്ചൂകീറി അപമാനിക്കുകയും ചെയ്തു. വിവരമറിഞ്ഞ പണിക്കർ അനുയായികളുമായി മാർക്കറ്റിൽ ആ സ്ത്രിയെയും കുട്ടി എത്തുകയും ആ ഗുണ്ടകളെ അടിച്ചു നിലംപരിശാക്കുകയും പിന്നീടു സവർണ്ണർ നോക്കി നില്ക്കേ ആ യവതിയെ കൊണ്ടു റൗക്ക ധരിപ്പിക്കുകയും കീറാൻ ചുണയുളളവർ ഉണ്ടെങ്കിൽ വരിൻ എന്നു വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ അതൊരു അഗ്നിയായി മനുഷൃരിൽ ആളിക്കത്തിക്കാൻ അദ്ദേഹം ശ്രമിച്ചില്ല എന്നതാണു ആ കർമ്മയോഗിക്കു പറ്റിയ ദുരോഗം!
എന്നാൽ മിഷനറിമാർക്കു അതിനൂ കഴിഞ്ഞു അവർക്കു പിന്നിൽ അവരുടെ പ്രലോഭനങ്ങളിൽ ആകർഷിക്കപ്പെട്ടു മതം മാറിയ ഒരു സമുഹം ഉണ്ടായിരുന്നു ഒപ്പം പാറപോലെ ഉറച്ചു ബ്രീട്ടീഷ് ഭരണകുടവും ഉണ്ടായിരുന്നു എന്നിട്ടും അവർക്കതു നേടിയെടുക്കാൻ 1829 മുതൽ 1910 വരെയുളള കാലം വേണ്ടി വന്നു!
'മാറുമറയ്ക്കൽ'ലഹളയെക്കുറിച്ചും " വൈക്കത്തെ ദളവാക്കുളം നികത്തിയതിനെക്കുറിച്ചുമെല്ലാം തെക്കുംഭാഗം മോഹൻ തന്റെ അടിമ ഗർജ്ജനങ്ങൾ എന്ന പുസ്തകത്തിൽ വിശദമായി വിവ രിക്കുന്നുണ്ട്
https://www.facebook.com/Malayalivartha