Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

വടക്കന്‍ മലബാറിനെ വിറപ്പിച്ച സൈക്കോ കൊലപാതകി, റിപ്പര്‍ ചന്ദ്രന്‍

23 MAY 2019 01:14 PM IST
മലയാളി വാര്‍ത്ത

ഉത്തരകേരളത്തിലെ കുപ്രസിദ്ധനായ ഒരു കൊലയാളിയാണ് റിപ്പര്‍ ചന്ദ്രന്‍. നിരവധി പേരെ അതിദാരുണമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ചന്ദ്രന്‍ ഉത്തരകേരളത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. അമേരിക്കയില്‍ നിരവധി പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 'ജാക്ക് ദ റിപ്പര്‍' എന്ന അജ്ഞാത കൊലയാളിയുടെ കൊലപാതക രീതിയോട് സാമ്യമുള്ളതിനാലാണ് ചന്ദ്രന് റിപ്പര്‍ എന്ന അപരനാമം കിട്ടിയത്. കുറേക്കാലം നീതിന്യായ വ്യവസ്ഥയെയും പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെയും വട്ടം ചുറ്റിച്ച ചന്ദ്രന്‍ ഒടുവില്‍ പിടിയിലായി. പിന്നീട് 1991 ജൂലൈ മാസം ആറാം തീയതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ചന്ദ്രനെ തൂക്കിലേറ്റി.

റിപ്പര്‍ ചന്ദ്രനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അനേകം കൊലപാതകങ്ങളില്‍ മുഖ്യപ്രതിയായ ചന്ദ്രനെ അവസാനം പോലീസ് പിടികൂടി. കോടതി തൂക്കികൊല്ലാന്‍ വിധിച്ചു. തൂക്കിക്കൊല്ലുന്ന നിമിഷത്തില്‍ അവസാന ആഗ്രഹമെന്ത് എന്ന ചോദ്യത്തിന് അയാള്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു: 'എനിക്കെന്റെ അമ്മയെ കാണണം'. ആ ആഗ്രഹം കോടതി സാധിച്ചുകൊടുത്തു. കരഞ്ഞുകൊണ്ട് അടുത്തുവന്ന അമ്മയെ ചന്ദ്രന്‍ വാരിപ്പുണര്‍ന്നു. ആ പിടുത്തം മുറുകി. അല്‍പ നിമിഷത്തിനകം അമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയാണ് എല്ലാവരും കേട്ടത്. പൊലീസുകാര്‍ ഓടിവന്ന് ചന്ദ്രന്റെ പിടുത്തത്തില്‍ നിന്ന് അമ്മയെ രക്ഷപ്പെടുത്തി. അമ്മയുടെ ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു!

'മരണം മുന്നില്‍ വന്നു നില്‍ക്കുന്ന ഈ അവസാന നിമിഷത്തില്‍ പോലും നീ ഇത്ര ക്രൂരത കാണിച്ചല്ലോ, സ്വന്തം അമ്മയോട്‌പോലും!' എന്ന് മുതുകത്തിടിച്ച് ഒരു പോലീസുകാരന്‍ ചോദിച്ചപ്പോള്‍, വിറച്ചുകൊണ്ട് കലങ്ങിയ കണ്ണുകളോടെ, ഇടറിയ ശബ്ദത്തോടെ ചന്ദ്രന്‍ പറഞ്ഞു: 'ഈ തള്ളയാണ്! ഈ തള്ളയാണ് എന്റെ ഈ അവസ്ഥക്ക് കാരണം. ചെറുപ്പത്തില്‍ ഞാന്‍ ചെയ്ത ചെറിയ ചെറിയ കള്ളത്തരങ്ങള്‍ വിലക്കാതെ എനിക്ക് പ്രോത്സാഹനം നല്‍കുകയാണ് ഇവര്‍ ചെയ്തത്. കൂട്ടുകാരുടെ പേനയും പുസ്തകവുമൊക്കെ മോഷ്ടിച്ച് വീട്ടിലെത്തുമ്പോള്‍ എന്നെ തിരുത്താതെ വീണ്ടും അത്തരം തെറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കിയത് ഇവരാണ്. അത് പിന്നീട് വലിയ കളവുകളിലേക്കും കള്ളത്തരങ്ങളിലേക്കും ഈ അവസ്ഥയിലേക്കും എന്നെ എത്തിച്ചു'.

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളുടെ ഉറക്കം കെടുത്തിയ പേരാണ് ' റിപ്പര്‍ ചന്ദ്രന്‍ '. നാട്ടുകാര്‍ സംഘങ്ങള്‍ രൂപീകരിക്കുകയും , ഭയത്തോടെ തന്നെ കാത്തിരിക്കുകയും ചെയ്തു. കള്ളു ചെത്തുമായി ബന്ധം ഉള്ള തൊഴില്‍ ചെയ്തിരുന്ന ചന്ദ്രന്‍ , അതീവ ധൈര്യ ശാലി ആയിരുന്നു. ഒന്ന് നടത്തും എന്ന് പറഞ്ഞാല്‍ അത് നടത്താന്‍ അയാള്‍ കാണിക്കുന്ന ചങ്കൂറ്റം , ഇന്നും സുഹൃത്ത് നാരായണന്‍ ഓര്‍ക്കുന്നു . അന്ന്്്, നായനാര്‍ തന്റെ പാര്‍ട്ടിയിലെ യുവജങ്ങളോട് സംഘം ചേര്‍ന്ന് ഇയാളെ പിടിക്കാന്‍ പറഞ്ഞതും കൂട്ടി വായിക്കുമ്പോളാണ് ഇയാള്‍ ഒരു നാടിന്റെ അല്ല സംസ്ഥാനത്തിന്റെ തന്നെ ഉറക്കം കെടുത്തിയതാണെന്ന് മനസ്സിലാവുന്നത് . പക്ഷെ എന്നിട്ടും ആര്‍ക്കും കാണാനോ, കണ്ടെത്താനോ കഴിഞ്ഞില്ല.

അര്‍ധരാത്രി ജീവനും സ്വത്തിനും ഭീഷണി ആയി മാറിയ ചന്ദ്രനെ പിടിക്കാന്‍ പോലീസ് നാല് പാടും വലവീശി . രാവെന്നോ പകലെന്നോ ഇല്ലാതെ അവര്‍ ചന്ദ്രന് വേണ്ടി നെട്ടോട്ടം ഓടി . ഉറങ്ങി കിടക്കുന്ന ആള്‍ക്കാരുടെ തലക്കടിച്ചു രക്ഷപ്പെടുന്ന ചന്ദ്രന് ഒരു സഹായിയും ഉണ്ടായിരുന്നു , സ്വന്തം കുടുംബത്തെ പോലും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാണ് പോലീസ് , ഇയാള്‍ക്ക് വേണ്ടി അന്വേഷിച്ചത് എന്നത് കാര്യത്തിന്റെ ഗൗരവം കാണിച്ചു തരുന്നു .

രാത്രിയായിരുന്നു അയാളുടെ ഇഷ്ട സമയം , തല ചിന്നിചിതരുമ്പോള്‍ ഉള്ള ഞരക്കം ആയിരുന്നു അയാളെ മത്തനാക്കിയത് . കണ്മുന്നില്‍ പിടയുന്ന സ്ത്രീയെ ബലാല്‍സംഗം ചെയ്യുമ്പോള്‍ ആയിരുന്നു അയാള്‍ ആനന്ദവാന്‍ ആയിരുന്നത്. ഒരു Psycho - Womeniser എന്ന് വിശേഷിപ്പിക്കാം. അടച്ചുറപ്പ് ഇല്ലാത്ത വീടുകളില്‍ സ്ത്രീകള്‍ മാത്രം ഉള്ള സമയം ആയിരുന്നു അയാള്‍ തിരഞ്ഞെടുത്തത് , വാതില്‍ പൊളിച്ചു അകത്തു കടക്കുന്ന യാള്‍ ഉറങ്ങിക്കിടക്കുന്ന തന്റെ ഇരയെ കയ്യില്‍ കരുതിയിരിക്കുന്ന ആയുധം കൊണ്ട് തലക്കടിക്കുന്നു . ബോധത്തിന്റെയും അബോധത്തിന്റെയും ഞരക്കത്തില്‍ തന്റെ കാമം അടക്കി അയാള്‍ പുറകിലെ വാതിലിലൂടെ ഇരുട്ടിലേക്ക് മറയുന്നു .

നൈറ്റ് പെട്രോളിങ്ങിനു പോകുന്ന പോലീസുകാര്‍ സ്വന്തം ഭാര്യമാരെ കൂടെ കൂട്ടുന്നത് പതിവാക്കിയിരുന്നു. സ്വന്തം കുടുംബത്തെ കൂടി ഇതിന്റെ ഇടയില്‍ സംരക്ഷിക്കേണ്ട ഗതികേടാണ് കേരള പോലിസിന് അന്നുണ്ടായത്. കൈവള്ളയില്‍ നിന്നാണ് ചന്ദ്രനെ പലപ്പോളും പോലിസിനു നഷ്ടപ്പെട്ടത്.

ഒരിക്കല്‍ ഒരു ബസിലെ മുഴുവന്‍ പേരുടെയും വിരലടയാളം പരിശോധിക്കാന്‍ പോലിസ് കൊണ്ട് വന്നത് തളിപ്പറമ്പ് പോലിസ് സ്റ്റേഷനില്‍ ആയിരുന്നു. ആ ആള്‍ക്കൂട്ടത്തില്‍ അയാളും ഉണ്ടായിരുന്നു. എന്നാല്‍ സമയം അയാള്‍ക്ക് അനുകൂലമായത് കൊണ്ടാവണം , ഒരു സമരത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി ആ സമയത്ത് ഒരു കൂട്ടം പേരെ പോലീസ് സ്റ്റേഷനില്‍ കൊണ്ട് വരികയും, പിന്നീട് അവരെ പറഞ്ഞു വിടുകയും ചെയ്തു. ആ സമയത്ത് അതി വിദഗ്ദമായി ടിയാന്‍ അവരുടെ കൂടെ സ്ഥലം വിടുകയും ചെയ്തു.

പുറത്തിറങ്ങി 24 മണിക്കൂര്‍ കഴിഞ്ഞില്ല , തളിപ്പറമ്പില്‍ വീണ്ടും ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു. ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്ത് ഒരു വീടിന്റെ അകത്തു കയറിയ ഇയാള്‍, ആ സ്ത്രീയുടെ 6 വയസ്സുള്ള കുട്ടി പുറകുവശത്തെ വാതിലിലൂടെ ഓടി ഒരു മരത്തിന്റെ പിറകില്‍ സ്ഥാനം പിടിച്ചത് അറിയാതെ, ആ സ്ത്രീയെ തന്റെ സ്വത സിദ്ധമായ ശൈലിയില്‍ തലക്കടിച്ചു തന്റെ കര്‍ത്തവ്യം നിറവേറ്റി ! കൃത്യത്തിനു ശേഷം പുറത്തിറങ്ങിയ ചന്ദ്രന്‍ കയ്യില്‍ കരുതിയ മദ്യക്കുപ്പിയിലെ ബാക്കി മദ്യം കഴിക്കുന്നതു മാത്രമല്ല തന്റെ അമ്മയെ ആക്രമിച്ച അയാളുടെ മുഖവും ആ കുട്ടി വ്യക്തമായി കണ്ടിരുന്നു, എന്നതാണ് കേസിന്റെ ലീഡ്.

പിറ്റേന്ന് സ്ഥലത്തെത്തിയ പോലീസ് , കയ്യില്‍ കരുതിയ സംശയമുള്ള ആള്‍ക്കാരുടെ ഫോട്ടോകള്‍ കുട്ടിയെ കാണിക്കുകയും , നാടിനെ നടുക്കിയ ചന്ദ്രന്റെ മുഖം പോലീസ് തിരിച്ചറിയുകയും ചെയ്തു . ഇത്രയൊക്കെ തെളിവ് കിട്ടിയിട്ടും ചന്ദ്രനെ കണ്ടു പിടിക്കാന്‍ പോലീസിനു സാധിച്ചില്ല . അങ്ങനെ അയാള്‍ തന്റെ കൃത്യം തുടര്‍ന്ന് കൊണ്ടിരുന്നു.

അങ്ങനെ 13 -ാമത്തെ കേസ് ആയപ്പോള്‍, പോലിസിന് ഏറ്റവും പ്രധാനമായ തെളിവ് ലഭിച്ചു. കൃത്യം കഴിഞ്ഞു പുറത്തിറങ്ങിയ ചന്ദ്രന്‍ തന്റെ കയ്യിലെ ഒഴിഞ്ഞ മദ്യക്കുപ്പി അവിടെ ഉപേക്ഷിച്ചിരുന്നു. ആ കുപ്പി Forensic വിദഗ്ദര്‍ പരിശോധിക്കുകയും അയാളുടെ വിരലടയാളം കണ്ടെത്തുകയും ചെയ്തു .പിന്നെ നടന്ന Cross verification -ല്‍ അന്ന് രാത്രി തളിപ്പറമ്പ് പോലിസ് സ്റ്റേഷനില്‍ പിടിച്ചിടുകയും പിറ്റേന്ന് പറഞ്ഞു വിടുകയും ചെയ്ത ആളുടെ Finger Print-ഉം ആയി അതിനു സാമ്യം ഉള്ളതായി കാണപ്പെട്ടു . അയാളുടെ പേര്‍ ചന്ദ്രന്‍ എന്നായിരുന്നു - മുഴുവന്‍ പേര് 'മുതുകുറ്റി ചന്ദ്രന്‍'.

അങ്ങനെ 13-ഓളം കൊലപാതകങ്ങള്‍ നടത്തിയ , ഒരു നാടിന്റെ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തിന്റെ തന്നെ ഉറക്കം കെടുത്തിയ ഒരു Serial Killer ന്റെ ഒളിപ്പിച്ചു വെച്ച മുഖ പടം പൊഴിഞ്ഞു വീണു. കര്‍ണാടകത്തിന്റെ തെക്കന്‍ പ്രദേശത്തു നിന്നും ചന്ദ്രനെ പിടികൂടുന്നതിന് മുമ്പേ 14-ാമത് ഒരു കൊലയും കൂടി നടന്നു. അതും ഒരു സ്ത്രീ തന്നെ ആയിരുന്നു .

അങ്ങനെ 14-ഓളം കേസുകളില്‍ 4 എണ്ണത്തില്‍ ചന്ദ്രനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ബാക്കി പല കേസുകളിലും അയാളെ ജീവപര്യന്തം തടവിനു കോടതി വിധിച്ചു . വിധിക്ക് ശേഷം സെന്‍ട്രല്‍ ജയിലില്‍ കൊണ്ട് വന്ന ചന്ദ്രന്‍ , അവസാന കാലത്ത് മാനസിക നില തെറ്റിയ സ്ഥിതിയിലായിരുന്നു. അയാള്‍ ചുമരില്‍ നോക്കി നിലവിളിക്കുകയും , കൊല്ലരുത് മാപ്പ് നല്‍കൂ എന്ന് യാചിക്കുകയും ചെയ്തു. ഒടുവില്‍ 1991-ല്‍ റിപ്പര്‍ ചന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (15 minutes ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (35 minutes ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (41 minutes ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (48 minutes ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (1 hour ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (1 hour ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (1 hour ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (1 hour ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (1 hour ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (2 hours ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (2 hours ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (2 hours ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (3 hours ago)

Malayali Vartha Recommends