കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ ജംങ്ഷനിലെ സീബ്രാ ലൈനിലൂടെ പുള്ളി വെരുകിന്റെ പകല്‍ യാത്ര!

രാത്രി ആളനക്കമില്ലാത്ത സമയത്ത് മാത്രം പുറത്തിറങ്ങുന്ന പുള്ളി വെരുക് പട്ടാപ്പകല്‍ മേപ്പയൂര്‍ പാവട്ടു കണ്ടിമുക്ക് റോഡിലൂടെ നടന്നു വരുന്നത് കണ്ട് നാട്ടുകാര്‍ അത്ഭുതം കൂറി. ഉടന്‍ തന്നെ അവര്‍ വനപാലകരെ വിവരം അറിയിച്ചു. അവരെത്തി വെരുകിനെ കൊണ്ടുപോയി. പകല്‍ സമയത്ത് ഇവ പുറത്തിറങ്ങുന്നത് വനപാലകരെ പോലും അത്ഭുതപ്പെടുത്തുന്നു.
മേപ്പയൂരിലെ ബസ് സ്റ്റാന്‍ഡ് ജംങ്ഷനിലെ സീബ്രാ ലൈനിലൂടെ മനുഷ്യരെ കൂസാതെ നടക്കുമ്പോഴാണ് ഒരു പുള്ളി വെരുകിനെ പകല്‍ സമയത്ത് പുറത്ത് കണ്ട ആദ്യസംഭവം. കഴിഞ്ഞ ആഴ്ച മേപ്പയൂര്‍ ഭജന മഠത്തിന് സമീപത്ത് നിന്ന് രണ്ടാമത് വെരുകിനെ നാട്ടുകാര്‍ കണ്ടെത്തി. അന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി കൊണ്ടു പോയെങ്കിലും വെരുക് ചത്തു.
ഇത്തവണ പെരുവണ്ണാമൂഴിയില്‍ നിന്ന് വനപാലകരായ കെ.സത്യന്‍, റോയ് ജോണ്‍സന്‍, കെ.ഗോപാലന്‍, സി.പ്രകാശന്‍ എന്നിവരെത്തിയാണ് വെരുകിനെ കൂട്ടിലാക്കി കൊണ്ടുപോയത്.
ഫോറസ്റ്റ് വെറ്ററിനറി ഡോ. അരുണ്‍ സത്യന്‍ വെരുകിനെ പരിശോധിച്ചു. 'കനൈല്‍ ഡിസ്റ്റംബര്‍' എന്ന രോഗം വെരുകിന് പിടിപെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. മരുന്നു നല്‍കി നിരീക്ഷണത്തിലാണ് ഇപ്പോള്‍ വെരുക്.
https://www.facebook.com/Malayalivartha