Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

സര്‍ക്കാര്‍ ജോലി കിട്ടാതിരുന്നതിന്റെ പുണ്യം, ഇപ്പോള്‍ പ്രതിമാസം ലക്ഷങ്ങള്‍ വരുമാനം!

06 JULY 2020 12:05 PM IST
മലയാളി വാര്‍ത്ത

കര്‍ണ്ണാടക ബെല്‍ഗാം ജില്ലയിലെ ഷിരൂര്‍ ഗ്രാമത്തില്‍ നിന്നുള്ള സതീഷ് ഷിദ്ദ ഗൗഡര്‍ എന്ന ചെറുപ്പക്കാരന്റെ ആഗ്രഹം ബിഎയും ബിഎഡും കഴിഞ്ഞ് ഒരു അധ്യാപകനാകണം എന്നായിരുന്നു. പഠിത്തമെല്ലാം കഴിഞ്ഞ് ഇതിനൊരു അവസരവും ലഭിച്ചു. പക്ഷേ, ജോലി ലഭിക്കാന്‍ കൈക്കൂലിയായി ചോദിച്ചത് 16 ലക്ഷം രൂപ. ലോണെടുത്ത് ഈ തുക മകന് കൊടുക്കാന്‍ സതീഷിന്റെ പിതാവ് ഒരുക്കമായിരുന്നു. എന്നാല്‍ കൈക്കൂലി കൊടുത്ത് അങ്ങനെ ജോലി നേടേണ്ടതില്ലെന്ന് സതീഷ് തീരുമാനിച്ചു.

പകരം പിതാവിന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും ഒപ്പം മണ്ണിലിറങ്ങി കൃഷി ചെയ്യാനാണ് സതീഷ് തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം കൃഷിയിലൂടെ പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോള്‍ അന്നെടുത്ത തീരുമാനത്തില്‍ അഭിമാനം മാത്രമേയുള്ളൂ.

ഈ 38-കാരന് നാട്ടുകാര്‍ക്കിടയില്‍ ഒരു ഓമനപ്പേരുണ്ട്, 'പാവയ്ക്കാ സ്പെഷ്യലിസ്റ്റ്' ! ഒന്നരയേക്കര്‍ സ്ഥലത്ത് എല്ലാ വര്‍ഷവും 50 ടണ്‍ പാവയ്ക്കായാണ് ഇദ്ദേഹം വിളവെടുക്കുന്നത്. ജലസേചനത്തിനായി ഡ്രിപ് ഇറിഗേഷന്‍, ഈര്‍പ്പം നിലനിര്‍ത്താന്‍ പ്ലാന്റ് ബെഡുകള്‍ എന്നിങ്ങനെ നിരവധി ടെക്നിക്കുകളാണ് സതീഷ് കൃഷിയിടത്തില്‍ അവതരിപ്പിച്ചത്. അങ്ങനെ പിതാവിന്റെ സാമ്പ്രദായിക കൃഷി രീതിപിന്തുടരാതെ അല്‍പം വ്യത്യസ്തമായി കൃഷിയെ സമീപിച്ചതിന്റെ ഫലമോ 50 വര്‍ഷമായി പിതാവും സഹോദരങ്ങളും ഉണ്ടാക്കാത്ത നേട്ടം കൃഷിഭൂമിയില്‍ നിന്ന് സതീഷ് നേടി. പുസ്തകങ്ങളില്‍ നിന്നും പുതിയ കൃഷി രീതികള്‍ അവലംബിക്കുന്ന കര്‍ഷകരില്‍ നിന്നുമാണ് സതീഷ് ഈ ടെക്നിക്കുകള്‍ പഠിച്ചെടുത്തത്.

ഷിരൂരില്‍ അധികം കര്‍ഷകര്‍ പാവയ്ക്കകൃഷി ചെയ്യാതിരുന്ന സമയത്താണ് സതീഷ് ഇതാരംഭിക്കുന്നത്. ആദ്യം കാല്‍ ഏക്കര്‍ സ്ഥലത്ത് പരീക്ഷണാര്‍ത്ഥം പാവല്‍ കൃഷി ചെയ്തു. സംഗതി വിജയിച്ചതോടെ ഒന്നരയേക്കറില്‍ പാവല്‍ കൃഷി തുടങ്ങി. ശേഷിക്കുന്ന മൂന്നരയേക്കറില്‍ കരിമ്പും കൃഷി ചെയ്തു. അങ്ങനെ കൃഷി രീതിയില്‍ മാത്രമല്ല വിപണനത്തിലും സതീഷ് വ്യത്യസ്തത കൊണ്ട് മുദ്രപതിപ്പിച്ചു.

ഓരോ വിളവെടുപ്പിലും ഒന്നര മുതല്‍ രണ്ട് ടണ്‍ വരെ പാവയ്ക്ക ലഭിക്കും. ഒരു ടണ്‍ 35,000 രൂപയ്ക്കാണ് വില്‍ക്കുക. വിപണി ആവശ്യകത അനുസരിച്ച് ഇതില്‍ വ്യത്യാസം വരും. കഴിഞ്ഞ വര്‍ഷം ടണ്ണിന് 48,000 രൂപയ്ക്കാണ് വിറ്റതെന്ന് സതീഷ് പറയുന്നു. ഇപ്രകാരം  ഒരു വര്‍ഷം 30 വിളവെടുപ്പ് സതീഷ് നടത്തും.

വിളവെടുപ്പ് സീസണില്‍ 25,000 രൂപയോളമാണ് ഓരോ ദിവസം സതീഷിന്റെ കൈയ്യിലെത്തുന്നത്.അല്‍പം നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ആര്‍ക്കും ഇത്തരത്തില്‍ കൃഷിയിലൂടെ വിജയം നേടാമെന്ന് സതീഷ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (5 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (6 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (6 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (6 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (7 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (9 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (9 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (10 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (10 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (10 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (10 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (10 hours ago)

Malayali Vartha Recommends