ആത്മഹത്യാ പ്രേരണയുമായി ഇനി ജീവിക്കാന്‍ വയ്യാത്തതിനാല്‍ യുവതി മരിക്കാന്‍ അനുമതി നേടി

ബെല്‍ജിയത്തിലെ ലോറ എന്ന യുവതി ഈയിടെ മാധ്യമശ്രദ്ധ നേടി. പരസഹായത്തോടെയുള്ള ആത്മഹത്യ നിയമ വിധേയമാക്കിയിട്ടുള്ള ബെല്‍ജിയത്തില്‍ അപ്രകാരം മരിക്കാനായി അവള്‍ ആഗ്രഹിക്കുന്നുവെന്ന വിവരം അവള്‍ പരസ്യമാക്കിയതോടെയാണ് അവള്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്.
24 കാരിയായ ലോറയ്ക്ക് യാതൊരു വിധ രോഗങ്ങളുമില്ല. മാരകരോഗമുള്ളവര്‍ ചികിത്സയ്ക്കായി പണം ചെലവിട്ടാലും ജീവന്‍ രക്ഷപ്പെടില്ല എന്ന സ്ഥിതിയിലും കാശ് മുടക്കികൊണ്ടിരിക്കുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ വേണ്ടിയൊക്കെയാണ് പര സഹായത്തോടെയുള്ള ആത്മഹത്യ തെരഞ്ഞെടുക്കുന്നത് . പൂര്‍ണ്ണആരോഗ്യവതിയായ ലോറ പരസഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതിന്റെ കാരണം എന്താണെന്നറിയാന്‍ എല്ലാവര്‍ക്കും ജിജ്ഞാസയായി.
കുട്ടി വേണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കാതിരുന്ന നേരത്ത് ജനിച്ച് സന്താനമാണ് ലോറ. അവര്‍ക്ക് അവളെ വളര്‍ത്തുവാന്‍ താത്പര്യം ഇല്ലാതിരുന്നതിനാല്‍ കുട്ടിയെ മുത്തച്ഛനേയും മുത്തശ്ശിയേയും ഏല്‍പ്പിച്ചു. ലോറയെ വളര്‍ത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്, ഒരു അല്ലലും അറിയിക്കാതെ അവര്‍ അവളെ വളര്‍ത്തിയെങ്കിലും ജീവിതം എന്നത് അവളെ കൊതിപ്പിച്ചതേ ഇല്ല. ഈ ലോകത്തുള്ള ഒന്നിനോടും അവള്‍ക്ക് യാതൊരു താല്പര്യവുമില്ല. ഇവിടെയുള്ള സമ്പത്തും സുഖങ്ങളും ഒക്കെ കണ്ടെങ്കിലും അവ എന്തെങ്കിലും തന്റേതാക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന യാതൊരു തോന്നലും ഇതുവരെ അവള്‍ക്കുണ്ടായില്ല.
ഉന്നതവിദ്യാഭ്യാസം നേടണമെന്നോ അതു നേടിയാല്‍ സമൂഹത്തില്‍ ഉന്നതപദവിയും സ്വാധീനവും സാമ്പത്തികസ്ഥിതിയുമുള്ള ജോലി കരസ്ഥമാക്കാന്‍ കഴിയുമെന്നൊക്കെ ചിന്തിക്കാനൊന്നും അവള്‍ക്ക് കഴിയുന്നേയില്ലത്രേ. ഈ ലോകത്തു നിന്ന് പോയികിട്ടിയാല്‍ മതിയെന്ന് വിചാരിച്ചാണ് സര്‍വ്വസമയവും നടക്കുന്നത്. അവളെ ഉത്സാഹിപ്പിക്കുന്ന ഒരേ ഒരു ചിന്ത തന്റെ ശവസംസ്‌കാരചടങ്ങുകള്‍ എങ്ങനെയൊക്കെയാവും നടക്കുന്നത് എന്നതിനെകുറിച്ചുള്ള ദിവാസ്വപ്നങ്ങളാണത്രേ.
ഇനി ഇപ്പോള്‍ മരിക്കാന്‍ അല്ലേ പറ്റൂ എന്ന ഗതികേടു കൊണ്ട് മരിച്ചേക്കാം എന്നു വിചാരിക്കുന്നതല്ലെന്നും ജീവിച്ചിരിക്കേണ്ടതിന് അവള്‍ക്ക് മതിയായ ഒരു കാരണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നുമുള്ള ആത്മഹത്യാചിന്തയുമായാണ് 24 വയസ്സുവരെ ജീവിച്ചതെന്നുമാണ് അവള്‍ പറയുന്നത്.
ഒന്നു രണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിച്ച് പരാജയപ്പെട്ടിട്ടുമുണ്ട്. താന്‍ മരിച്ചാല്‍ മുത്തച്ഛനും മുത്തശ്ശിക്കും അമ്മയ്ക്കും സങ്കടമാകുമെന്നറിയാമെങ്കിലും ജീവിതത്തില്‍ തുടരാന്‍ അത് മതിയായ കാരണമായി അവള്‍ക്കു തോന്നുന്നില്ലത്രേ. അവളുടെ 21 വയസ്സു മുതല്‍ ഒരു മനോരോഗ ചികിത്സാ കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നുവെന്നും അവള്‍ വെളിപ്പെടുത്തി. ഈ സ്ഥിതിയിലാണ് പൂര്‍ണ്ണ ആരോഗ്യമുള്ള തനിക്ക് പരസഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് അനുമതിനല്‍കണം എന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്. എന്നാല്‍ ലോറയ്ക്ക് പരസഹായത്തോടെയുള്ള ആത്മഹത്യയ്ക്കല്ല, സ്വയം മരിക്കാനുള്ള അനുമതിയാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























