എന്റെ മകളെ കാണാന്‍ അനുവദിക്കുമോ... അവസാനമായി മേമന് ആഗ്രഹിച്ചത് ഇതായിരുന്നു, ഒരിക്കല്‍പോലും മകള്‍ക്കൊപ്പം കഴിയാന്‍ മേമന് അവസരം ലഭിച്ചിരുന്നില്ല

പുലര്‍ച്ചെ 6.38ന് തൂക്ക് മരത്തില്‍ കയറുമ്പോള്‍ യാക്കൂബിന് ഉണ്ടായിരുന്നത് ഒരേയൊരു ആഗ്രഹം മാത്രം. ഒരുമിച്ച് കഴിയാത്ത തന്റെ മകളെയൊന്ന് അവസാനമായി കാണണം. അത്രമാത്രമായിരുന്നു യാക്കൂബിന്റെ ആഗ്രഹം. വളരെ ദുഖത്തോടെയാണ് യാക്കൂബ് തന്റെ ആഗ്രഹം അധികൃതര്‍ അറിയിച്ചത്. നീതിപീഠത്തില്‍ പ്രതീക്ഷയര്‍പിച്ച യാക്കൂബ് തന്റെ ആഗ്രഹം അധികൃതരോട് പറയുമ്പോള്‍ മേലധികാരികള്‍ കണ്ണുതുറക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചതും.
ദയാഹര്‍ജി തള്ളിയ കാര്യം മേമനെ അറിയിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചയുടന്‍ ജയില്‍ സൂപ്രണ്ട് യോഗേഷ് ദേശായ് മേമനെ സെല്ലിനു പുറത്തേക്ക് കൊണ്ടുവരികയും കസേരയില്‍ ഇരുത്തി ഹര്‍ജി തള്ളിയ കാര്യം അറിയിക്കുകയുമായിരുന്നു. ശേഷം എന്താണ് താങ്കളുടെ അവസാന ആഗ്രഹമെന്ന് ചോദിക്കുകയായിരുന്നു. \'\'എന്റെ മരണം തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. ഇനി എന്തെങ്കിലും അല്ഭുതത്തിനല്ലാതെ എന്നെ രക്ഷിക്കാനാവില്ല. അവസാനമായി എന്റെ മോളെ ഒരു നോക്കു കാണണമെന്നാണ് ആഗ്രഹം.\'\' തന്റെ തൂക്കിക്കൊല രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ജയില്‍ വാര്‍ഡനോട് മേമന് പറഞ്ഞതായും പറയുന്നു. മേമന് ജയിലില്‍ ആവുമ്പോള്‍ കൈകുഞ്ഞായിരുന്നു മകള്‍ സുബൈദ. ഒരിക്കല്‍പോലും മകള്‍ക്കൊപ്പം കഴിയാന്‍ മേമന് അവസരം ലഭിച്ചിരുന്നില്ല.
ഈ സമയം, യാക്കൂബിനെ കാണാനുള്ള അപേക്ഷ നല്കി കാത്തു നില്‍ക്കുകയായിരുന്നു യാക്കൂബിന്റെ സഹോദരന് സുലൈമാനും ബന്ധു ഉസ്മാനും അഭിഭാഷകനും. എന്നാല്‍, അവര്‍ക്ക് അനുമതി ലഭിച്ചില്ല. യാക്കൂബ് സെല്ലിനപ്പുറത്ത് ഇരിക്കുമ്പോള്‍ മറുവശത്ത് സൂപ്രണ്ടിന്റെ മുറിയില്‍ ഇരിക്കുകയായിരുന്നു ഇവര്‍. ദിവസം മുഴുവന്‍ യാക്കൂബ് ദുഖിതനും അസ്വസ്ഥനുമായി സെല്ലിനകത്ത് ഉലാത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചുദിവങ്ങളായി ജയിലില്‍ യാക്കൂബ് ആരുമായും സംസാരിച്ചിരുന്നില്ല.
ഇന്ത്യന്‍ നീതിന്യായ കോടതി തന്നെ കഴുമരത്തില്‍നിന്ന് ഒഴിവാക്കുമെന്നു സ്വപ്നം കണ്ടിരുന്ന യാക്കൂബ് അവസാന നിമിഷംവരെ അതിനു ശ്രമിച്ചു. തന്റെ മകള്‍ക്കൊപ്പം ഒരു ദിവസമെങ്കിലും കഴിയാനുള്ള ആ അച്ഛന്റെ അതിയായ ആഗ്രഹത്തിനു പക്ഷേ നിയമം അനുമതി നല്‍കിയില്ല. ഒരു മകള്‍ക്കും ഇത്രയും ക്രൂരമായ അവസ്ഥ ഉണ്ടാകരുതെന്നാണ് മകള്‍ ഇപ്പോള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതും. യാക്കൂബ് മേമന്റെ 54-ാം പിറന്നാളും സുബൈദയുടെ 24-ാം പിറന്നാളുമായിരുന്നു ഇന്ന്. തൂക്കിലേറ്റപ്പെടുന്നതിനു തൊട്ടുമുമ്പു യാക്കൂബ് മകളെ ഫോണില്‍ വിളിച്ചു ജന്മദിനാശംസകള് നേര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























