ഇരട്ടച്ചങ്കന്‍ ഒളിവില്‍ ദുഖാചരണം വരുന്നുകാരണഭൂതന്‍ ഇനി പുറത്തേക്കില്ലെന്ന്
ഇനി ആയ കാലത്ത് ഇരട്ടച്ചങ്കന്‍ എംടി വാസുദേവന്‍നായരുടെ അടുത്തുകൂടെ പോലും കോകില്ല. നാറ്റിച്ചു കുളമാക്കുക എന്ന നാടന്‍ പ്രയോഗമാണ് എംടി പൊതുവേദിയില്‍ നടപ്പാക്കിയത്. നവകേരള സദസ്, പോലീസ്, മന്ത്രിപ്പട, സിപിഎം കൂഴലൂത്ത് തുടങ്ങി മഹാരാജാവിനെക്കാള്‍ വലിയ മഹാനായി വാണുകൊണ്ടിരിക്കെയാണ് ഇങ്ങനെയൊരു അഹങ്കാരിയെ കേരളം കണ്ടിട്ടില്ലെന്ന് എംടി പറയാതെ പറഞ്ഞത്.
കാരണഭൂതന്‍, കരുണാമയന്‍, കലാപ്രതിഭ എന്നൊക്കെ സഖാക്കള്‍ ഗീറുവാണം പറഞ്ഞപ്പോള്‍ ഇരട്ടച്ചങ്കന്‍ ആകെയങ്ങു പൊങ്ങിപ്പോയി. സ്റ്റാലിനെയും മാവോയെയുമൊക്കെപ്പോലെ കേരളത്തിലെ സിപിഎം സ്വേച്ഛാധിപതിയായി അങ്ങുവാണുമ്പോഴാണ് ഇടിത്തീ വീഴിച്ചപ്പോലെ കൊള്ളരുതാത്തവന്‍ എന്ന എംടിയുടെ മിന്നല്‍പിണര്‍ തലയ്ക്കുമീതെ പാഞ്ഞത്.
ഒരു ഡൂക്കിലിയാണ് ഇത്തരത്തില്‍ നാറ്റിച്ചിരുന്നതെങ്കില്‍ ടിപി ചന്ദ്രശേഖരനെ വെട്ടിനുറുക്കിയതുപോലെ അവനെ പീസ്പീസ് ആക്കാമായിരുന്നുവെന്ന കരുതിക്കോളൂ. ഇതാവട്ടെ കേരളത്തിന്റെ ഇതിഹാസ സാംസ്‌കാരിക നായകന്‍ എംടിയാണ് മഴുവെടുത്ത് വെട്ടിയിരിക്കുന്നത്. മുറിവന്റെ ആഴം ഏകെജി സെന്ററിനോ എംവി ഗോവിന്ദനോപോലും അളന്നു തിട്ടപ്പെടുത്താനാവുന്നതല്ല.
സിപിഎമ്മിലെ മുന്‍നിര നേതാക്കളുടെ തൊലിക്കട്ടി അപാരം തന്നെ. നാണമില്ലാത്തവന് ആലുകിളര്‍ത്തു എന്ന വിഖ്യാത പ്രയോഗം
ഈ അവസരത്തിലാണ് ഏറ്റവും ശരിയായി വരുന്നത്.
ഇരട്ടച്ചങ്കനെ അടുത്തിരുത്തി അധികാരക്കൊതിയന്‍, അഹങ്കാരി എന്ന മട്ടില്‍ എംടി തട്ടിയട്ടിട്ടും സഖാക്കള്‍ ഉരുണ്ടുകളിക്കുകയാണ്. പിണറായി വിജയനെ മഹാന്‍ എന്ന അര്‍ഥത്തിലാണ് എംടി വിശേഷിപ്പിച്ചതെന്ന് ഗോവിന്ദന്‍ പറഞ്ഞപ്പോള്‍ അതു വിശ്വസിക്കാനും പാര്‍ട്ടിയില്‍ കുറെ പൊട്ടന്‍മാരുണ്ടായി.
പക്ഷെ എംടി ഉദ്ദേശിച്ചത് നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയെ ഉദ്ദേശിച്ചാണെന്ന് ജയരാജന്‍ ചിറ്റപ്പന്‍ പറഞ്ഞപ്പോള്‍ ന്യായീകരണത്തൊഴിലാളികള്‍ പറഞ്ഞു, അതെ അത് അങ്ങനെതന്നെയെന്ന്. എന്തായാലും ഇപി ജയരാജന് അല്‍പം ബുദ്ധിയുണ്ടെങ്കില്‍ പറയാമായിരുന്നു എംടി ഉദ്ദേശിച്ചത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഉദ്ദേശിച്ചാണെന്ന്.
കേരളം ഇത്രയും വെറുത്തുപോയ മറ്റൊരു മുഖ്യമന്ത്രിയും സര്‍ക്കാരും വേറെയില്ലെന്ന് വിവരമുള്ള എല്ലാ മനുഷ്യര്‍ക്കും അറിയാം. അത് നേരിട്ട പറയാനുള്ള ധൈര്യം എംടി വാസുദേവന്‍ നായര്‍ മാത്രം കാണിച്ചു എന്നതിലാണ് ചരിത്രപരമായ സത്യം അടങ്ങിയിരിക്കുന്നത്.
സ്വന്തം വീട്ടില്‍ സ്വന്തം മകള്‍ക്ക് മാസപ്പടി വരിക, നയതന്ത്രചാനലിലൂടെ ചെമ്പില്‍ സ്വര്‍ണക്കട്ടി വരിക എന്നിവയൊക്കെ പറഞ്ഞവരെ അച്ഛന്‍ സഖാവ് വെട്ടിനിരത്തി. വീട്ടില്‍ ഒന്നരക്കോടിയുടെ പശുക്കൂടും പശുത്തൊഴുത്തും ചാണകക്കുഴിയുമൊക്കെ ഉണ്ടാക്കിയ ദിവസങ്ങളില്‍ മറിയക്കുട്ടി എന്ന അമ്മൂമ്മ ഉള്ള വസ്തുത വിളിച്ചുപറഞ്ഞിരുന്നു, ഇങ്ങാരെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന്.
നവകേരളസ്തുതികളുമായി നാടുചുറ്റിയപ്പോള്‍ സഖാവ് വിചാരിച്ച ഇത് മഹാരാജാവിന്റെ എഴുന്നള്ളത്തുപോലെയാണെന്ന്. കഴിവുകേടിന്റെ പര്യായമായി മാറിയ ഒരു പറ്റം പ്രതിപക്ഷക്കഞ്ഞികളുടെ കഴിവുകേടൊന്നുകൊണ്ടാണ് ഇരട്ടച്ചങ്കന്‍ ഇത്രയങ്ങ് വിലസി നീങ്ങിയത്.
കേരളം കണ്ട ഏറ്റവും പരാജിത മുഖ്യമന്ത്രി എന്ന കാലം വിധിയെഴുതിക്കഴിഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന് നേട്ടമായത് കോവിഡും ഷൈലജടീച്ചറും നാല് സൗജന്യകിറ്റുകളുമാണ്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണ് രണ്ടാം പിണറായി സര്‍ക്കാരിലെ ഏറെ മന്ത്രിമാരുമെന്ന് ഇതോടകം തെളിഞ്ഞതാണ്. കുളമ്പുരോഗം മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് പറഞ്ഞ മന്ത്രിയും പാരസെറ്റാമോളും വായുഗുളികയും തിരിച്ചയാത്ത ആരോഗ്യമഹതികളുമുള്‍പ്പെടെ ഒരു പറ്റം കഴിവുകെട്ടവരുടെ നിരയാണ് മന്ത്രിസഭയെ അലങ്കരിക്കുന്നത്.
തിരുവായ്ക്ക് എതിര്‍വാ പറയാന്‍ ധൈര്യപ്പെടാത്ത മന്ത്രി പുങ്കവന്‍മാരെക്കൊണ്ട് നിറച്ച സര്‍ക്കാര്‍ എന്നത് മാത്രമല്ല ഇത്രയേറെ കെടുകാര്യസ്ഥതയും അഴിമതിയും അരാജതക്വവും ചെങ്കൊടി കുത്തി വാഴുന്ന മറ്റൊരു സര്‍ക്കാരിനെയും കേരളം കണ്ടിട്ടില്ല. നേട്ടം എന്നത് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സര്‍ക്കാരാണ് നിലവിലുള്ളത്. ഇരട്ടച്ചങ്കന്റെ അഹന്തയും അഹങ്കാരവും പകയും ധാര്‍ഷ്ട്യവും കണ്ടാല്‍ കേരളം സ്വേച്ഛാധിപത്യ രാജ്യമാണെന്ന് ശരാശരിക്കാരനുപോലും തോന്നിപ്പോകും. ചിരിക്കാതെ കലിച്ചുനടക്കുകയും കണ്ണില്‍ കണ്ടവരെ വിരട്ടുകയും കറുത്ത തുണികണ്ടാല്‍ വിറളി പിടിക്കുകയും ചെയ്യുന്ന ഒരാള്‍. ജനത്തിന്റെ വോട്ടുവാങ്ങി മുഖ്യമന്ത്രിയുടെ കസേരയില്‍ കയറിയപ്പോള്‍ സഖാവ് ജനാധിപത്യവും മനുഷ്യത്വവുമൊക്കെ അങ്ങു മറന്നുപോയി.
അധികാരം എന്നത് ജനസേവനത്തിനുള്ളതാണെന്നും അഹങ്കാരം കൈയിലിരിക്കെയെന്നുമാണ് എംടി പറഞ്ഞുവച്ചത്.
ഇഎംഎസിനെയും ഉമ്മന്‍ ചാണ്ടിയെയും പോലുള്ള മനുഷ്യരെ ഓര്‍ക്കാനും കാണാനും സഖാവിന് നല്ലൊരു ഉപദേശവും കിട്ടി. മുഖത്തുനോക്കി, അടുത്തിരുത്തി എംടി അടിച്ചുപൊളിച്ചപ്പോഴും സിപിഎം പറയുകയാണ് അത് അപ്പുറത്തെ ഏതോ വൃത്തികെട്ടവനെ ഉദ്ദേശിച്ചാണെന്ന്. അത് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനെ ഉദ്ദേശിച്ചോ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഉദ്ദേശിച്ചോ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഉദ്ദേശിച്ചോ ആണെന്ന് ഇരട്ടിച്ചങ്കനെ പറഞ്ഞ് സമാധാനിപ്പിച്ച ഗോവിന്ദന്‍മാഷേ, അങ്ങേയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍. വിശുദ്ധ ഇരട്ടച്ചങ്കന് അതിനേക്കാള്‍ അഭിവാദ്യങ്ങള്‍.
https://www.facebook.com/Malayalivartha