ഓട്ടോയില്‍ കയറാന്‍ പേടിയാണോ? സിങ്കമുണ്ട് കൂട്ടിന്

മീറ്ററിടില്ല, അമിത ഓട്ടോ ചാര്‍ജ്, ചെറിയ ദൂരത്തേക്ക് ഓട്ടം പോകില്ല, അവസാനം സ്ഥലത്തെത്തുമ്പോള്‍ ബാക്കിതരില്ല തുടങ്ങിയ പല കാരണങ്ങളാല്‍ ഓട്ടോയില്‍ കയറാന്‍ മടിക്കുന്ന സാധാരണക്കാര്‍ക്ക് ഇപ്പോള്‍ സാക്ഷാല്‍ സിങ്കമുണ്ട് കൂട്ടിന്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ഗുണ്ടായിസത്തില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ആശ്വാസവുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് നേരിട്ടിടപെടുന്നു.
. സ്വകാര്യ ബസുകളെ നിലയ്ക്കു നിര്‍ത്തിയ ശേഷം ഋഷിരാജ് സിങ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത് ഓട്ടോഡ്രൈവര്‍മാരെ നിലയ്ക്കു നിര്‍ത്തുന്നതിനാണ്.
ഓട്ടോ ഡ്രൈവര്‍മാര്‍ അമിത ചാര്‍ജ്ജ് ചാര്‍ജ്ജ് ഈടാക്കിയാല്‍, ഓട്ടോയുടെ നമ്പര്‍ കുറിച്ചെടുത്ത് ഋഷിരാജ് സിങിനെ വിളിച്ചറിയിച്ചാല്‍ മതി. രക്ഷയ്ക്കായി ഉടന്‍ ഉദ്യോഗസ്ഥര്‍ എത്തും.
ഋഷിരാജ് സിങിന്റെ മൊബൈല്‍ നമ്പറായ 85476 39001 എന്ന നമ്പറിലോ ഇമെയില്‍ വിലാസത്തിലേക്കോ (tc@keralamvd.gov.in ) പരാതികള്‍ അറിയിക്കാം.
സാധാരണക്കാരുടെ വാഹനമായ ഓട്ടോ നല്ല രീതിയില്‍ സേവനം നടത്താത്തത് ജനങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഓട്ടോയില്‍ മീറ്ററുകള്‍ ഉണ്ടെങ്കിലും മിക്കതും പ്രവര്‍ത്തിക്കില്ല. പ്രവര്‍ത്തിച്ചാല്‍ തന്നെ മീറ്ററില്‍ കാണുന്ന ചാര്‍ജ്ജുമല്ല ഡ്രൈവര്‍മാര്‍ ഈടാക്കുന്നത്.
എന്തായാലും ഓട്ടോക്കാരും സിങ്കത്തിനെ കണ്ട് വിരളുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha