Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

എന്തു ചെയ്യണമെന്നറിയാതെ ആകെ പകച്ചുപോയ സമയം എനിക്കുമുണ്ട്, മാനസിക ആരോഗ്യത്തിനും സന്തോഷത്തിനും വലിയ പ്രാധാന്യം കൊടുക്കണമെന്ന് കോലി

13 NOVEMBER 2019 05:55 PM IST
മലയാളി വാര്‍ത്ത

ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി സജീവ ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുത്ത ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല്ലിന്റെ നടപടിയെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുകഴ്ത്തി. രാജ്യാന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് അനുകരണീയമായ മാതൃകയാണ് മാക്‌സ്വെല്ലിന്റേതെന്ന് കോലി പ്രകീര്‍ത്തിച്ചു. കരിയറിന്റെ ഒരുഘട്ടത്തില്‍ എല്ലാം അവസാനിച്ചെന്ന തലത്തിലേക്ക് താനും വീണുപോയതാണെന്നും അന്ന് തീര്‍ത്തും ഒറ്റപ്പെട്ടുപോയെന്നും കോലി വെളിപ്പെടുത്തി.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെയാണ് മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി മാക്സ്വെല്‍ ടീമില്‍നിന്ന് പിന്‍മാറിയത്. ഇതോടെ മാക്സ്വെല്ലിനെ പിന്തുണച്ച് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍, ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് തുടങ്ങിയവര്‍ രംഗത്തെത്തി. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ എ ടീമില്‍നിന്ന് സമാനമായ കാരണം ചൂണ്ടിക്കാട്ടി യുവതാരം നിക് മാഡിന്‍സനും പിന്‍മാറിയിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലം ഇതു രണ്ടാം തവണയാണ് മാഡിന്‍സന്‍ ടീമില്‍നിന്ന് സ്വയം പിന്‍മാറുന്നത്. നേരത്തെ, വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരമായ ഇംഗ്ലണ്ടിന്റെ സാറ ടെയ്ലറും മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി 30-ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടുന്ന താരങ്ങള്‍ സജീവ ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുക്കുന്നത് നല്ലതാണെന്ന് കോലി അഭിപ്രായപ്പെട്ടു.

2014-ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനത്തിനു പോയ സമയത്ത്് സമാനമായ രീതിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടുപോയ ദിനങ്ങള്‍ തന്റെ കരിയറിലുമുണ്ടെന്ന് കോലി വെളിപ്പെടുത്തി. തീര്‍ത്തും നിറംമങ്ങിപ്പോയ കോലിയുടെ കരിയറിലെ ഏറ്റവും മോശം പരമ്പരയായാണ് ഇത് എണ്ണപ്പെടുന്നത്.

'സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഇടവേളയെടുക്കണം എന്നുതന്നെയാണ് എന്റെയും അഭിപ്രായം. എന്റെ കരിയറിലും സമാനമായ സാഹചര്യമുണ്ടായിട്ടുണ്ട്. 2014-ല്‍ ഇംഗ്ലണ്ടില്‍ വച്ചായിരുന്നു അത്. അന്ന് എന്തു ചെയ്യണമെന്നറിയാതെ ആകെ പകച്ചുപോയി ഞാന്‍. ആരോടും മിണ്ടാന്‍പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഞാന്‍. എന്റെ സാമൂഹിക ജീവിതം തന്നെ താറുമാറായി. പക്ഷേ, അപ്പോഴും എന്റെ മാനസിക ബുദ്ധിമുട്ടുകളേക്കുറിച്ച് ആരോടെങ്കിലും തുറന്നുപറയാന്‍ എനിക്കു ഭയമായിരുന്നു. കളിയില്‍നിന്ന് ഇടവേള ആവശ്യപ്പെടാനും കഴിഞ്ഞില്ല. കാരണം, എന്റെ അവസ്ഥയെയും ആവശ്യത്തെയും മറ്റുള്ളവര്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ലല്ലോ' - കോലി പറഞ്ഞു.

'മാനസിക ആരോഗ്യത്തിനും സന്തോഷത്തിനും വലിയ പ്രാധാന്യം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യന്‍ ക്രിക്കറ്റിനായാലും ടീമിനായാലും ഒരു താരം പ്രധാനപ്പെട്ടതാണെന്നുണ്ടെങ്കില്‍ അവരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനും കഴിയണം. രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുന്ന താരങ്ങളുടെ കാര്യത്തില്‍ ഇതു നിര്‍ബന്ധമാണ്. എല്ലാം തുറന്നുപറയാന്‍ സഹായിക്കുന്ന അന്തരീക്ഷമാണ് വേണ്ടത്' - കോലി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (7 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (32 minutes ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (41 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (44 minutes ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (1 hour ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (1 hour ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (2 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (3 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (3 hours ago)

Malayali Vartha Recommends