ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരം ; ഇന്ത്യക്ക് ടോസ് കിട്ടി; സഞ്ജുവിന് ഇടമില്ല
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരം തുടങ്ങി. ഇന്ത്യക്ക് ടോസ് കിട്ടി. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് ഇല്ലാതെയായിരുന്നു ഇന്ത്യയിറങ്ങിയത്. ഋഷഭ് പന്തിനെ പുറത്തിരുത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് കാക്കും. വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവരും ഇലവനിലില്ല.
സ്റ്റാര്‍ സ്പോര്‍ട്സാണ് മത്സരം ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുക. സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 HD എന്നീ ചാനലുകളില്‍ മത്സരം ഇംഗ്ലീഷ് കമന്ററില് കാണാനാവും. ഓണ്‍ലൈനില്‍ ഹോട്ട്സ്റ്റാര്‍ വഴിയും മത്സരം തല്‍സമയം കാണാം. ഓക്ലന്‍ഡിലെ ഈഡന് പാര്‍ക്കില്‍ ഉച്ചക്ക് 12.20നാണ് മത്സരം ആരംഭിക്കുക.
https://www.facebook.com/Malayalivartha