ഓസ്‌ട്രേലിയക്ക് എതിരായ ട്വി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം

ഓസ്‌ട്രേലിയക്ക് എതിരായ ട്വി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. ഓസ്‌ട്രേലിയയുടെ 173 റണ്‍സ് എന്ന വിജയ ലക്ഷ്യം 2 പന്തു ശേഷിക്കെ ആണ് ഇന്ത്യ മറികടന്നത്. ഇന്ത്യന്‍ വനിതകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചേസ് ആണ് ഇത്. ഇത്രയും വലിയ സ്‌കോര്‍ ഇതുവരെ ഇന്ത്യ പിന്തുടര്‍ന്ന് വിജയിച്ചിട്ടില്ല. സ്മ്രിതി മന്ദാനയുടെയും ഷഫലി വെര്‍മയുടെയും മികവിലാണ് ഏഴു വിക്കറ്റിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയത്. 57 പന്തില്‍ 93 റണ്‍സ് എടുത്ത ഗാര്‍ഡ്‌നെറുടെ ബലത്തില്‍ ആയിരുന്നു ഓസ്‌ട്രേലിയ 173 എന്ന വലിയ ലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ ഉയര്‍ത്തിയത്. 16കാരിയായ ഷഫാലി 28 പന്തില്‍ 49 റണ്‍സ് എടുത്ത് ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കി.
പിന്നാലെ സ്മ്രിതി മന്ദാനയുടെ 55 റണ്‍സ് ഇന്ത്യയെ വിജയത്തിനടുത്തേക്കും എത്തിച്ചു. 48 പന്തില്‍ നിന്നായിരുന്നു മന്ദാനയുടെ 55 റണ്‍സ്. സ്മ്രിതിയുടെ 11ആം ട്വി20 ഫിഫ്റ്റിയാണിത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും (20 റണ്‍സ്) ദീപ്തി ശര്‍മ്മയും (4 പന്തില്‍ 11) ഇന്ത്യന്‍ വിജയം ഉറപ്പിച്ചു.
https://www.facebook.com/Malayalivartha