അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം

അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം. നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്‌ബോള്‍ ബംഗ്ലാദേശ് ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പ് കിരീടം ലക്ഷ്യം വെച്ചാണ് ഇന്നിറങ്ങുക. അഞ്ചാം അണ്ടര്‍ 19 ലോകകപ്പ് കിരീടം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യന്‍ നിരയില്‍ മികച്ച ഫോമിലുള്ള ഫാസ്റ്റ് ബൗളര്‍ കാര്‍ത്തിക് ത്യാഗിയെയും ബാറ്റ്‌സ്മാന്‍ യശസ്വി ജയ്സ്വാളിന്റെയും പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കും. ടൂര്‍ണമെന്റില്‍ ഒരു മാത്രവും തോല്‍ക്കാതെയാണ് ഇരു ടീമുകളും ഫൈനല്‍ ഉറപ്പിച്ചത്. സെമിയില്‍ പാകിസ്ഥാനെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്.
സെമിയില്‍ ന്യൂസിലാന്‍ഡിനെ 6 വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ഫൈനലില്‍ എത്തിയത്. അവസാനമായി ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത് 2018ലെ അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആയിരുന്നു. ഇന്ന് ഇന്ത്യക്കായിരുന്നു ജയം. ഇതുവരെ ഇരു ടീമുകളും 7 തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് തവണ ഇന്ത്യയും ഒരു തവണ ബംഗ്ലാദേശുമാണ് വിജയികളായത്.
രണ്ട് മത്സരങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. മത്സരം നടക്കുന്ന പോച്ചെഫ്‌സ്‌ട്രോമില്‍ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ന് മഴ പെയ്താല്‍ റിസേര്‍വ് ദിനമായ നാളെ മത്സരം നടക്കും. നാളെയും മഴ പെയ്താല്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ലൈവ് ആയി കാണാം.
https://www.facebook.com/Malayalivartha