അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ ബാറ്റിങ് തുടങ്ങി

അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ ബാറ്റിങ് തുടങ്ങി. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.സെമി ഫൈനലിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. അതേസമയം ബംഗ്ലാദേശ് നിരയില്‍ ഒരു മാറ്റമുണ്ട്. ഹസന്‍ മുറാദിന് പകരം അവിശേക് ദാസ് കളിക്കും. പ്രവചനങ്ങളെ കാറ്റില്‍പറത്തിയാണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്.
സെമി ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ബംഗ്ലാദേശ് ചരിത്ര ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ഇതുവരെ ബംഗ്ലാദേശ് ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിച്ചിട്ടില്ല. എല്ലാ മത്സരങ്ങളിലും ആധികാരിക ജയം നേടിയാണ് പ്രിയം ഗാര്‍ഗ് നയിക്കുന്ന ഇന്ത്യന്‍ ടീം ഫൈനല്‍ കളിക്കുന്നത്. നാല് വട്ടം ജേതാക്കളായ, തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ കളിക്കുന്ന, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഫൈനലില്‍ മുന്‍തൂക്കമുണ്ട്. കളിയുടെ മൂന്ന് മേഖലകളിലും സന്തുലിതമായ പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്.
"
https://www.facebook.com/Malayalivartha