Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

നടത്തിയാലും ഇല്ലെങ്കിലും നഷ്ടക്കച്ചവടം; ഐപില്‍ നടക്കുമോ ഇല്ലയോ...; എന്തു ചെയ്യണമെന്ന് തലപുകച്ച് ബിസിസിഐ

19 MARCH 2020 05:04 PM IST
മലയാളി വാര്‍ത്ത

എന്തുവിധേയനയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കണം, ദൃഢനിശ്ചയത്തിലാണ് ബിസിസിഐ. കോവിഡ് 19 വൈറസ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഈമാസം 29ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റഎ 13ാം പതിപ്പ് ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. പക്ഷെ കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15ന് കളി നടക്കുമോയെന്ന കാര്യം സംശയത്തിലാണ്. എന്തു ചെയ്യണമെന്ന് ബിസിസിഐ തലപുകയ്ക്കുകയാണ്. രണ്ടു വഴിയാണ് മുന്നില്‍. ഒന്നുകില്‍ ഐപിഎല്‍ റദ്ദാക്കണം. അല്ലെങ്കില്‍ തീയതി വീണ്ടും നീട്ടണം. ഐപിഎല്‍ നടന്നില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ഭീമന്‍ നഷ്ടം ബിസിസിഐയുടെ മുന്നിലുണ്ട്. അതുകൊണ്ട് കൊറോണ ഭീതി കെട്ടടങ്ങിയിട്ട് ഐപിഎല്‍ സംഘടിപ്പിക്കാന്‍ കഴിയുമോ എന്നാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ അന്വേഷണം.

അടുത്തമാസവും ഐപിഎല്‍ ആരംഭിക്കുന്നത് അസാധ്യമാവുകയാണെങ്കില്‍ ടൂര്‍ണമന്റെ് ഉപേക്ഷിക്കുന്നതിന് പകരം പുതിയൊരു തീയതിയിലേക്ക് മാറ്റാനാണ് ബിസിസിഐയുടെ തീരുമാനമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ടൂര്‍ണമന്റെ് ചുരുക്കുകയല്ല, പകരം ഈ വര്‍ഷം ജൂലൈ, സെപ്റ്റംബര്‍ സമയത്തേക്ക് മത്സരങ്ങള്‍ മാറ്റാനാണ് ബി.സി.സി.ഐക്ക് താല്‍പര്യമത്രേ. ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നീ ടീമുകള്‍ക്കൊഴിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം തിരക്കുകളില്ലാത്ത സമയമാണ് ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങള്‍. നിലവില്‍ ഏപ്രില്‍ 15ന് ലീഗ് തുടങ്ങാന്‍ ആയില്ലെങ്കില്‍ ഉപേക്ഷിക്കും എന്നായിരുന്നു സൂചന. അതിനെ തള്ളിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. സെപ്റ്റംബറിലാണ് ഈ വര്‍ഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് നടക്കേണ്ടതിനാല്‍ അതിന് മുന്നോടിയായി ഐ.പി.എല്‍ തീര്‍ക്കാന്‍ ബി.സി.സി.ഐയ്ക്ക് സമ്മര്‍ദമുണ്ടാകും.

ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ രാജ്യാന്തര മത്സരങ്ങള്‍ കാര്യമായി നടക്കുന്നില്ലെന്നത് മുന്നില്‍ കണ്ടാണ് ബിസിസിഐ പ്ലാന്‍ ബി എന്ന നിലയില്‍ ഇതു കണക്കുകൂട്ടുന്നത്. പാകിസ്താന്‍, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഈ മാസങ്ങളില്‍ മത്സരം ഉള്ളത്. പാകിസ്താന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കാത്തതു കൊണ്ട് തന്നെ ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം മാത്രമേ ലീഗില്‍ ഉണ്ടാവൂ. എന്നാല്‍ സെപ്തംബറില്‍ ഏഷ്യാ കപ്പ് നടക്കാനിരിക്കുകയാണ്. ഇത് ബിസിസിഐക്ക് വെല്ലുവിളിയാവാന്‍ സാധ്യതയുണ്ട്. ഏഷ്യാ കപ്പിന് മുന്‍പ് ഐപിഎല്‍ തീര്‍ക്കുക എന്നതാവും ബിസിസിഐയുടെ ലക്ഷ്യം.

അതേസമയം, ഐ.പി.എല്‍ ഉപേക്ഷിച്ചാല്‍ ബി.സി.സി.ഐക്കുണ്ടായേക്കാവുന്ന നഷ്ടം 3,800കോടിയിലധികാമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ തീയതി നീട്ടുന്നതും ബിസിസിഐക്ക് നഷ്ടക്കച്ചവടമാണ്. മറ്റൊരു കലണ്ടര്‍ തീയതിയിലേക്ക് ഐപിഎല്‍ പുനര്‍നിശ്ചയിച്ചാല്‍ സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 1,200 കോടിയോളം രൂപ വെള്ളത്തിലാകും. മാര്‍ച്ചില്‍ ഐപിഎല്‍ ആരംഭിക്കുന്നത് പ്രമാണിച്ച് പരസ്യ കരാറുകളെല്ലാം ബോര്‍ഡ് മുന്‍പേ പറഞ്ഞുറപ്പിച്ചിരുന്നു. പക്ഷെ, ഏപ്രില്‍ 15നും സീസണ്‍ തുടങ്ങിയില്ലെങ്കില്‍ പരസ്യം നല്‍കിയ കമ്പനികള്‍ കരാറില്‍ ഭേദഗതി ആവശ്യപ്പെടും. പുതിയ സാഹചര്യത്തില്‍ ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏകദേശം 1,200 കോടിയോളം രൂപ ബിസിസിഐക്ക് നഷ്ടം സംഭവിക്കുമെന്നാണ് പുതിയ വിവരം.

നേരത്തെ, അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ലീഗ് നടത്തിയാല്‍ സ്‌പോണ്‍സര്‍മാര്‍ പിന്മാറും എന്ന സൂചന ഉണ്ടായിരുന്നു. വിവോ, പേടിഎം തുടങ്ങിയ സ്‌പോണ്‍സര്‍മാരൊക്കെ ഇക്കാര്യം അറിയിച്ചു. അതുകൊണ്ട് തന്നെ ഈ വര്‍ഷം തന്നെ എങ്ങനെയും സാധാരണ രീതിയില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ ശ്രമം. എന്തായാലും ബി.സി.സി.ഐയുടെ പുതിയ തീരുമാനം എത്രത്തോളം ഫലപ്രാപ്തിയിലാവുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ്‌ലോകം.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (18 minutes ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (30 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (2 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (3 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

Malayali Vartha Recommends