Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

ഇനി ഇന്ത്യക്കായി കളിച്ചേക്കില്ല; മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാനുമായ ധോനി ക്രിക്കറ്റിനോട് വിടപറയാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

29 MARCH 2020 05:29 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് എംഎസ് ധോണി അവസാനമായി ഇന്ത്യന്‍ ദേശീയ ടീമിനു വേണ്ടി കളിച്ചത്. അതിനു ശേഷം ദേശീയ ടീമില്‍ നിന്നു മാത്രമല്ല ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി കളിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ധോണി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഐപിഎല്‍ മാറ്റി വച്ചത്. ഈ വര്‍ഷം ഇനി ടൂര്‍ണമെന്റ് നടക്കുമോയെന്ന കാര്യം സംശയത്തിലാണ്.

അതിനിടെയാണ്, ടീം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാനുമായ ധോനി ക്രിക്കറ്റിനോട് വിടപറയാന്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ധോനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ സ്പോര്‍ട്സ്‌കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിരമിക്കലിനെ കുറിച്ച് ബി.സി.സി.ഐയോട് ധോനി ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെങ്കിലും തീരുമാനം അദ്ദേഹം കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിരമിക്കാന്‍ മാനസികമായി ധോണി തയ്യാറായിക്കഴിഞ്ഞു. അതേക്കുറിച്ച് തങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ ഒഫീഷ്യലുകളുമായി ധോണി ഇതേക്കുറിച്ചു സംസാരിച്ചിട്ടില്ല. ശരിയായ സമയത്തു തന്നെ അദ്ദേഹം ഇക്കാര്യം അവരെ അറിയിക്കുമെന്നും അടുത്ത സുഹൃത്തകള്‍ പറയുന്നു. ഐപിഎല്ലിനു മുമ്പ് എന്തായാലും ധോണി കളി നിര്‍ത്തില്ലെന്നാണ് അവര്‍ പറയുന്നത്. ഐപിഎല്ലിലെ സ്വന്തം പ്രകടനം കൂടി വിലയിരുത്തിയ ശേഷം മാത്രമേ വിരമിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂ. ഐപിഎല്ലിനു വേണ്ടിയാണ് ധോണി കാത്തിരുന്നത്. ഇല്ലായിരുന്നെങ്കില്‍ വളരെ മുമ്പ് തന്നെ അദ്ദേഹം കളി നിര്‍ത്തുമായിരുന്നുവെന്നും ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

2019-ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ടീം പുറത്തായതിനുശേഷം ധോനി ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചിട്ടില്ല. അനിശ്ചിതകാലമായി ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കുകയാണ് അദ്ദേഹം. അതേസമയം ഐ.പി.എല്‍ 2020 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി കളത്തിലേക്ക് മടങ്ങിയെത്താന്‍ അദ്ദേഹം തയ്യാറെടുത്തുവരികയായിരുന്നു. ടീമിനൊപ്പം പരിശീലനത്തിനായി താരം ചെന്നൈയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ്-19 ആശങ്കയെ തുടര്‍ന്ന് ഐ.പി.എല്‍ മാറ്റിവെച്ചതോടെ കാര്യങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. മാര്‍ച്ച് 29 ഞായറാഴ്ച തുടങ്ങേണ്ടിയിരുന്ന ഐ.പി.എല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 15-ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടക്കുമെന്നു തന്നെ ഉറപ്പില്ല. ഇതിനെ തുടര്‍ന്ന് ധോനി ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഐ.പി.എല്ലില്‍ മികവ് തെളിയിച്ചാല്‍ ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ധോനിക്ക് അവസരം ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടൂര്‍ണമെന്റ് തന്നെ അനിശ്ചിതത്വത്തിലായതോടെ ഈ സാധ്യതയും ഇല്ലാതായി. ഇതോടെയാണ് വിരമിക്കാന്‍ ധോനി മാനസികമായി തയ്യാറെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഒന്നോ രണ്ടോ ഐ.പി.എല്‍ സീസണില്‍ കൂടി ധോനി കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഐ.പി.എല്ലിനു വേണ്ടിയാണ് ധോനി കാത്തിരുന്നതെന്നും ഇല്ലായിരുന്നെങ്കില്‍ നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ധോനിക്കുശേഷം വിക്കറ്റിനു പിന്നില്‍ അവസരം ലഭിച്ച രണ്ട് താരങ്ങള്‍ ഇപ്പോള്‍ ടീമിലുണ്ട്. ഋഷഭ് പന്തും കെ.എല്‍ രാഹുലും. ഇതില്‍ പന്തിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും രാഹുല്‍ വിശ്വസ്തനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി വളര്‍ന്നു കഴിഞ്ഞു. ഇതും ടീമിലേക്ക് മടങ്ങിയെത്തുകയെന്ന ധോനിയുടെ സാധ്യതകളെ ഇല്ലാതാക്കുന്ന കാര്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (27 minutes ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (39 minutes ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (50 minutes ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (1 hour ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (1 hour ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (1 hour ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (1 hour ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (2 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (2 hours ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (4 hours ago)

Malayali Vartha Recommends