Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം.. വിനോദസഞ്ചാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ..ഇനി കേരളത്തിലേക്ക് വരില്ലെന്ന് യുവതി..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..


വയോധികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത.. കൈഞരമ്പ് മുറിച്ച ശേഷം കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യാന്‍ 77 വയസ്സുള്ള രത്‌നമ്മയ്ക്ക് കഴിയുമോ..?


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..

ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടര്‍ മാറിമറിയും

30 MARCH 2020 10:40 AM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആറു മാസത്തേക്ക് അതിര്‍ത്തികള്‍ അടയ്ക്കാനുള്ള സാധ്യത തെളിഞ്ഞതോടെ, കൊറോണ വൈറസ് വ്യാപനം ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിന്റെയും ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെയും കാര്യം അനിശ്ചിതത്വത്തിലാക്കി. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഓസ്‌ട്രേലിയയില്‍ ട്വന്റി20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി ഓസീസിലെത്തുന്ന ഇന്ത്യ ലോകകപ്പിനുശേഷം ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടെ സുദീര്‍ഘമായ പരമ്പരയാണ് പദ്ധതിയിട്ടിരുന്നത്. ജനുവരി വരെ നീളുന്ന പര്യടനത്തില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെകൂടി ഭാഗമായ നാലു ടെസ്റ്റുകളും മൂന്നുവീതം ഏകദിന, ട്വന്റി20 മത്സരങ്ങളുമാണുള്ളത്. മാത്രമല്ല, ഏകദിന മത്സരങ്ങള്‍ ഐസിസി പദ്ധതിയിടുന്ന പ്രഥമ ഏകദിന ലീഗിന്റെയും ഭാഗമായിരുന്നു.

പര്യടനം ആരംഭിക്കേണ്ടിയിരുന്നത് ഒക്ടോബറില്‍ ട്വന്റി20 പരമ്പരയോടെയാണ്. എന്നാല്‍, ആറു മാസത്തേക്ക് അതിര്‍ത്തികള്‍ അടച്ചിട്ടാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശനം കിട്ടില്ല. ഇതോടെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍ പൂര്‍ണമായും താളംതെറ്റും. കുറഞ്ഞപക്ഷം ട്വന്റി20 പരമ്പരയെയെങ്കിലും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. ലോകകപ്പ് ഒരുക്കങ്ങളുടെ താളം തെറ്റിയാല്‍ ലോകകപ്പിന്റെ കാര്യവും സംശയത്തിലാകും.

ഇതുവരെ 3600-ല്‍ അധികം പേര്‍ക്ക് ഓസ്‌ട്രേലിയയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ, ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എങ്കിലും മറ്റു നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന ഓസീസ് പൗരന്‍മാര്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്തുന്നതിന് തടസ്സമില്ല.

ട്വന്റി20 ലോകകപ്പും ഓസ്‌ട്രേലിയന്‍ പര്യടനവും റദ്ദാക്കുന്ന സാഹചര്യം വന്നാല്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പുതിയ വഴികള്‍ തേടേണ്ടിവരും. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിലവിലെ യാത്രാവിലക്ക് ആറു മാസത്തേക്ക് ദീര്‍ഘിപ്പിച്ചാല്‍ ഒരു ടീമിനും ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാനാകാത്ത സാഹചര്യം വരും. ഇപ്പോഴത്തെ സാഹചര്യം വച്ച് ഇതേക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് ബിസിസിഐ ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

മുന്‍ തീരുമാനമനുസരിച്ച് ഇന്നാണ് (ഞായറാഴ്ച) ഐപിഎല്ലിന്റെ 13-ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, വൈറസ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ഐപിഎല്‍ ഏപ്രില്‍ 15-ലേക്ക് നീട്ടിവച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടര്‍ന്നാല്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനവും (ഏകദിന, ട്വന്റി20 പരമ്പരകള്‍), സിംബാബ്‌വെ പര്യടനവും (മൂന്ന് ഏകദിന മത്സരങ്ങള്‍) ഏഷ്യാകപ്പും അനിശ്ചിതത്വത്തിലാകും.

മാത്രമല്ല, ഈ നില തുടര്‍ന്നാല്‍ സെപ്റ്റംബറില്‍ നടക്കേണ്ട ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനവും സംശയത്തിലാകും. മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റി20 മത്സരങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കേണ്ടിയിരുന്നത്. അവിടെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായതിനാല്‍ ഇംഗ്ലണ്ട് ടീമിന് ഇവിടേക്കു വരാനാകുമോ എന്നതും സംശയത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം, മതിയായ ചികിത്സ കിട്ടുന്നില്ല', ഗുരുതര ആരോപണവുമായി കുടുംബം  (51 minutes ago)

മുംബൈക്കാരിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ജയിച്ച വനിതാ ടീമിന് കിട്ടുക 123 കോടി..! ഞെട്ടിപ്പിക്കുന്ന സമ്മാന തുക വേറേയും..! മോദിയുടെ ഒറ്റ കോൾ  (1 hour ago)

റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത; അഫ്‌ഗാനിസ്ഥാനിലെ ഭൂചലനത്തിൽ വിറച്ച് ജനം  (1 hour ago)

നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (1 hour ago)

ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

"മാർച്ചിൽ അർജന്റീന ടീം കേരളത്തിലുണ്ടാകും" ; മന്ത്രി വി. അബ്ദുറഹിമാൻ  (1 hour ago)

വേദിയിലിട്ട് പിണറായിയുടെ തൊലിയുരിച്ച് വിട്ട് രാഹുൽ മാങ്കൂട്ടത്തിന്റെ നെഞ്ചത്ത് റീത്ത് വച്ച കോൺഗ്രസ് ഞെട്ടി..!  (2 hours ago)

ബസിന് പിന്നില്‍ ടിപ്പര്‍ ഇടിച്ചുകയറി മരിച്ചവരുടെ  (2 hours ago)

അങ്ങേയറ്റം ഹീനവും സാംസ്കാരിക കേരളത്തിന് അപമാനകരവുമായ പരാമർശം; പി.എം.എ സലാമിനെതിരെ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ആര്യ മത്സരിക്കില്ല..?  (2 hours ago)

ലൈംഗികാരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായി യൂത്ത് ലീഗിൻറെ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് പ്രസംഗം  (2 hours ago)

വാസുനെ വിഴുങ്ങി SIT വിയര്‍ത്തൊലിച്ച് കസ്റ്റഡിയിൽ നിലവിളി..! ഉടൻ ആ തല വിഴുങ്ങാൻ SIT..! ക്ലിഫ് ഹൗസിലേക്ക്  (2 hours ago)

ഇന്നത്തെ യുവജന സമൂഹത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ തകർക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം; ലഹരി മാഫിയക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി രമേശ് ചെന്നിത്തല; ജില്ലാതല വാക്കത്തോണുകളുടെ സമാപനം നാളെ  (2 hours ago)

കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്  (2 hours ago)

Malayali Vartha Recommends