Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

സൈനികരുടെ വീരമൃത്യുവിന്റെ പശ്ചാത്തലത്തില്‍ 'പിഎം കെയേഴ്‌സ്' ഫണ്ടിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ഡോക്ടറെ സിഎസ്‌കെ സസ്‌പെന്‍ഡ് ചെയ്തു, ഡോക്ടര്‍ വിശദീകരണം സഹിതം മാപ്പു ചോദിച്ചു

19 JUNE 2020 05:24 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനികരുടെ വീരമൃത്യുവില്‍ രാജ്യം വേദനിക്കുമ്പോള്‍ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസം വിളിച്ചുപറഞ്ഞ് ട്വീറ്റ് ചെയ്തതിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്ന ടീം ഡോക്ടര്‍ മധു തോട്ടപ്പിള്ളില്‍ മാപ്പുപറഞ്ഞ് രംഗത്തെത്തി.

പൗരന്‍മാരുടെയും സൈന്യത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന പ്രധാനമന്ത്രിയേയോ സര്‍ക്കാരിനെയോ രക്തസാക്ഷികളായ സൈനികരെയോ അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ ട്വീറ്റെന്ന് ഡോ. മധു വിശദീകരിച്ചു. ഏതെങ്കിലും വ്യക്തികളുമായോ സംഘടനകളുമായോ തന്റെ ട്വീറ്റിന് ഒരു ബന്ധവുമില്ലെന്നും ഡോക്ടര്‍ മധു വ്യക്തമാക്കി.

2008-ല്‍ ഐപിഎല്ലിന് തുടക്കമായതു മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ടീം ഡോക്ടറാണ് മധു തോട്ടപ്പിള്ളില്‍. 'ആ ശവപ്പെട്ടികളില്‍ പിഎം കെയേഴ്‌സ് സ്റ്റിക്കറുണ്ടാകുമോ? ഒരു ആകാംക്ഷ' - ഇതായിരുന്നു ഡോ. മധുവിന്റെ ട്വീറ്റ്. ഈ ട്വീറ്റ് പോസ്റ്റ് ചെയ്തതിനു പിന്നാലെ ഒട്ടേറെപ്പേരാണ് ഡോക്ടറെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ഡോക്ടര്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, ഇത്തരമൊരു വിഷയത്തില്‍ വിവാദ ട്വീറ്റിട്ട ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി അവര്‍ ട്വീറ്റും ചെയ്തു.

ഡോക്ടര്‍ മധു തോട്ടപ്പിള്ളില്‍ വിശദീകരണവുമായി ഇങ്ങനെ ട്വീറ്റ് ചെയ്തു:

ജൂണ്‍ 16-ന് ഞാന്‍ നടത്തിയ ഒരു ട്വീറ്റ് തെറ്റായിപ്പോയെന്ന് പിന്നീട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ, അതിനകം ആ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആരോ പകര്‍ത്തുകയും ഇത് സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുകയും ചെയ്തു. ഇന്ത്യന്‍ പൗരന്‍മാരെയും സൈന്യത്തെ ഒന്നാകെയും സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാരും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും നടത്തുന്ന നിതാന്ത പരിശ്രമങ്ങളെ കുറച്ചുകാണിക്കാനോ നമ്മുടെ ധീര രക്തസാക്ഷികളെ അപമാനിക്കാനോ ഉദ്ദേശിച്ചായിരുന്നില്ല ആ ട്വീറ്റ്. കോവിഡ് 19-നെ ചെറുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ നടത്തുന്ന കഠിനാധ്വാനത്തെയും വിപരീത സാഹചര്യങ്ങളില്‍ രാജ്യം സംരക്ഷിക്കുന്ന ജവാന്‍മാരെയും അതിരറ്റ് ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍.

എന്റെ ട്വീറ്റ് മൂലം സങ്കടപ്പെടേണ്ടി വന്ന എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പു ചോദിക്കുന്നു. തീര്‍ത്തും അശ്രദ്ധവും പിഴവുനിറഞ്ഞതുമായിരുന്നു ആ ട്വീറ്റ്. അതിന് ഏതെങ്കിലും വ്യക്തികളുമായോ പ്രസ്ഥാനങ്ങളുമായോ യാതൊരു ബന്ധവുമില്ല.

നമ്മുടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കാന്‍ സ്വന്തം ജീവിതം ബലികൊടുത്ത ധീര ജവാന്‍മാരുടെ കാര്യത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി പുലര്‍ത്തുന്ന കരുതലിനെക്കുറിച്ച് ഞാന്‍ ബോധവാനാണ്. എന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു പിഴവായി ആ ട്വീറ്റിനെ കാണുമെന്നും എല്ലാം ഇവിടംകൊണ്ട് അവസാനിക്കുമെന്നും കരുതുന്നു. എന്റെ മുന്‍ ട്വീറ്റില്‍ വന്നുഭവിച്ച തെറ്റായ പരാമര്‍ശങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ജയ് ഹിന്ദ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (5 minutes ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (32 minutes ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (32 minutes ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (43 minutes ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (46 minutes ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം  (1 hour ago)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പരിശീലനത്തിനിടെ ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിച്ചു.... ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

പാലായിൽ പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു...കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു  (2 hours ago)

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്  (2 hours ago)

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ  (2 hours ago)

അട്ടപ്പാടിയിൽ കനത്ത മഴയിൽ ഓട്ടോറിക്ഷയിലേക്ക് മരം വീണ് യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം....  (3 hours ago)

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം  (3 hours ago)

Malayali Vartha Recommends