Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ഇത് വഴിത്തിരിവ്; സഞ്ജു ഇന്ത്യ ടീമിലെത്തും; ഇനി മാറ്റി നിര്‍ത്താന്‍ സാധിക്കില്ല; ധോണി പകരം സഞ്ജു; ഓസ്‌ട്രേലിയന്‍ ടൂറില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടാകും? ഇന്നലെ നടന്നത് സഞ്ജുവിന്റെ ബാറ്റിംഗ് താണ്ഡവം

28 SEPTEMBER 2020 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ

സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് അനായാസ ജയം....

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം തവണയും 250നു മേലെ സ്‌കോര്‍ കണ്ടെത്തിയ ഹൈദരാബാദ്, ഡല്‍ഹിക്കെതിരേ ഉജ്ജ്വല ജയം നേടി

ഈ ഐ.പി.എല്‍ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് വഴിത്തിരിവാകുമെന്ന കാര്യത്തില്‍ സംശയമില്ല. മിന്നുന്ന ഫോമിലാണ് തന്നെന്ന് സഞ്ജു വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ്. സ്ഥിരതയില്ലെന്ന ആരോപണങ്ങള്‍ക്ക് രണ്ട് മത്സരങ്ങളിലെ അര്‍ധ സെഞ്ചറികളിലൂടെയാണ് മലയാളികളുടെ അഭിമാനം മറുപടി നല്‍കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ മത്സരത്തില്‍ തന്നെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 32 പത്തില്‍ 74 റണ്‍സെടുത്ത സഞ്ജു ടീമിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും സഞ്ജുവായിരുന്നു. ഇന്നലെ പഞ്ചാബിനെതിരെ തകര്‍ത്തടിച്ച സഞ്ജു 42 പന്തുകള്‍ നേരിട്ട് ഏഴു സിക്‌സും നാലു ഫോറുമടക്കം 85 റണ്‍സാണ് എടുത്ത്.

സഞ്ജുവിന്റെ പ്രകടനം ലോകോത്തര നിലവാരമുള്ളതാണെന്ന അഭിപ്രായവുമായി മുതിര്‍ന്ന താരങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. മുന്‍ ഓസീസ് താരവും ഇപ്പോള്‍ രാജസ്ഥാന്‍ അംബാസഡറുമായ ഷെയ്ന്‍ വോണ്‍ ആശ്ചര്യപ്പെട്ടിരിക്കുയാണ് സഞ്ജുവിന്റെ പ്രകടനത്തില്‍. സഞ്ജുവിനെ എന്തുകൊണ്ട് ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലന്നാണ് വോണ്‍ ചോദിക്കുന്നത്. ''ആശ്ചര്യപ്പെടുത്തുന്ന പ്രകടനമായിരുന്നു അവന്റേത്. വിസ്മയിപ്പിക്കുന്ന ബാറ്റ്‌സ്മാനാണ് സഞ്ജു. അവനെ വീണ്ടും ഇന്ത്യന്‍ കൂപ്പായത്തില്‍ കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ. എല്ലാ ഫോര്‍മാറ്റിലും സഞ്ജു കളിക്കുന്നില്ലെന്നുള്ളത് എന്നെ അതിശയിപ്പിക്കുന്നു. ക്രിക്കറ്റിലെ എല്ലാ ഷോട്ടുകളും കളിക്കാന്‍ പ്രാപ്തയുള്ളവനാണ് സഞ്ജു. ഓരോ ഇന്നിങ്‌സിലും ക്ലാസ് കാണാം. ഏറെ നാളുകള്‍ക്കുശേഷം കണ്ടതില്‍ വച്ച് എന്നെ അത്ഭുതപ്പെടുത്തിയ ബാറ്റ്‌സ്മാനാണ് സഞ്ജു. സ്ഥിരത പുലര്‍ത്തിയാല്‍ രാജസ്ഥാന്‍ കിരീടം നിലനിര്‍ത്താനാവും. സഞ്ജു ക്രീസിലുള്ളപ്പോള്‍ എന്തും നടക്കാമെന്നും വോണ്‍ കൂട്ടിചേര്‍ത്തു.

വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടിയാണ് സഞ്ജു സാംസണ്‍ ഇന്നലെ ഷാര്‍ജയില്‍ നല്‍കിയത്. ലീഗില്‍ ആദ്യമായി തുടര്‍ച്ചയായി രണ്ടു അര്‍ധസെഞ്ച്വറി നേടാന്‍ സഞ്ജുവിനായി. ചെന്നൈക്കെതിരെ 9 സിക്‌സര്‍ പറത്തിയപ്പോഴും പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഒന്നിലൊതുങ്ങുന്നതല്ലേ പതിവെന്ന കുത്തുവാക്കുകളും ഉയര്‍ന്നു. എന്നാല്‍ സംശയാലുക്കള്‍ക്കെല്ലാം മറുപടിയായി ഷാര്‍ജയില്‍ രണ്ടാം കൊടുങ്കാറ്റ്. സല്യൂട്ടടിക്കാന്‍ കാത്തിരുന്ന കോട്രലിനെ കടന്നാക്രമിച്ച് മൂന്നാം ഓവറില്‍ തുടക്കം. രവി ബിഷ്‌നോയുടെ ബൌണ്ടറി കടത്തിയതോടെ ഐപിഎല്ലില്‍ 100 സിക്‌സര്‍ എന്ന വ്യക്തിഗത നേട്ടവും സഞ്ജുവിന് ലഭിച്ചു. നീഷമിനെയും മുരുഗന്‍ അശ്വിനെയും മാക്‌സ്വെ്ല്ലിനെയുമൊക്കെ അനായാസം നേരിട്ട് , 27 പന്തിലാണ് അര്‍ധസെഞ്ച്വറി നേട്ടം. 2013ല്‍ ഐപിഎല്ലിലെത്തിയ സഞ്ജു തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ച്വറി നേടുന്നത് ആദ്യമാണ്.

ഐപിഎല്‍ മുന്‍ സീസണുകളിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ് സഞ്ജു. ഇതിനിടെ രണ്ട് തവണകളായി ദേശീയ ടീമിലേക്ക് ക്ഷണം വരികയും ചെയ്തു. എന്നാല്‍ ടീമിലെത്തിയിട്ടും പലപ്പോഴും ബഞ്ചിലിരിക്കാനാണ് സഞ്ജുവിന് സാധിച്ചത്. ഐ.പി.എല്ലില്‍ ഋഷഭ് പന്തും ഭേദപ്പെട്ട ഫോമിലാണ്. പക്ഷേ ലോകത്തോര നിലവാരമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ ടൂറിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണെ പുറത്തിരിത്തുക എന്ന തീരുമാനം ഒരിക്കലും സെലക്ടമാര്‍ക്ക് എടുക്കാന്‍ സാധിക്കില്ല. 2013ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ സഞ്ജു 2015ല്‍ ഇന്ത്യയ്ക്കുവേണ്ടി ടി20 കളിച്ചു. എന്നാല്‍ അതിനുശേഷം ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിദ്ധ്യമാകാന്‍ സഞ്ജുവിന് സാധിച്ചില്ല. പിന്നീട് നാല് മത്സരങ്ങളില്‍ കൂടിയാണ് സഞ്ജുവിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനായത്. പക്ഷേ ഈ ഐ.പി.എല്‍ സീസണ്‍ സഞ്ജുവിന് വഴിത്തിരിവ് സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ധോണി ഒഴിഞ്ഞ സ്ഥാനത്ത് ഈ മലയാളി താരം എത്തിയാല്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം സാനിധ്യമായിരിക്കും സഞ്ജു എന്ന കാര്യത്തില്‍ സംശയമില്ല.

ഇന്നലെ നടന്ന കിങ്‌സ് ഇലവന്‍ സഞ്ജുവിന്റെ മികവില്‍ പഞ്ചാബിനെതിരേ തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. തകര്‍പ്പന്‍ റണ്‍ചേസ് കണ്ട മത്സരത്തില്‍ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, രാഹുല്‍ തെവാതിയ എന്നിവരുടെ ഇന്നിങ്‌സുകളാണ് രാജസ്ഥാന് ജയമൊരുക്കിയത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. 18 സിക്‌സറുകളാണ് രാജസ്ഥാന്‍ താരങ്ങള്‍ ഷാര്‍ജയില്‍ അടിച്ചുകൂട്ടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (15 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (41 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (13 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (15 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

Malayali Vartha Recommends