Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഐ പി എല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബ് അഞ്ച് വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തു

21 OCTOBER 2020 07:53 AM IST
മലയാളി വാര്‍ത്ത

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിക്കരുത്ത് ഡല്‍ഹിക്ക് തുണയായില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബ് അഞ്ച് വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തായി.

ടോസ് നേടിയ ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി തികച്ച ധവാന്റെ (61 പന്തില്‍ 106*) ബലത്തില്‍ നിശ്ചിത 20 ഓവറില്‍ ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 28 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ധവാന്‍, നേരിട്ട 57-ാം പന്തിലാണ് സെഞ്ചുറിയിലേക്ക് എത്തിയത്. ആദ്യമായാണ് ഐപിഎല്ലില്‍ ഒരു താരം തുടര്‍ച്ചയായ ഇന്നിങ്‌സുകളില്‍ സെഞ്ചുറി നേടുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെയും ധവാന്‍ സെഞ്ചുറി നേടിയിരുന്നു.

ഓപ്പണര്‍ പൃഥി ഷായ്ക്ക് (11 പന്തില്‍ 7) ഇന്നും തിളങ്ങാനായില്ല. നാലാം ഓവറില്‍ ജെയിംസ് നീഷം ഷായെ മാക്സ്വെല്ലിന്റെ കൈകളില്‍ എത്തിച്ചു. പിന്നീട് എത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (12 പന്തില്‍ 14) കാര്യമായ സംഭാവന നല്‍കിയില്ല. ഒന്‍പതാം ഓവറില്‍ മുരുകന്‍ അശ്വിനാണ് ശ്രേയസിനെ മടക്കിയത്. ഋഷഭ് പന്ത് (20 പന്തില്‍ 14), മാര്‍ക്കസ് സ്റ്റോയിനിസ് (10 പന്തില്‍ 9) എന്നിവരും പെട്ടെന്ന് മടങ്ങി. ആറ് പന്തില്‍ 10 റണ്‍സെടുത്ത് ഷിമ്രോണ്‍ ഹെറ്റ്മയര്‍ അവസാന പന്തിലാണ് പുറത്തായത്. ഡല്‍ഹിക്കായി മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് വീഴ്ത്തി.

165 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് അര്‍ധസെഞ്ചുറി തികച്ച നിക്കോളാസ് പുരാന്റെയും (28 പന്തില്‍ 53), ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും (24 പന്തില്‍ 32) ഇന്നിങ്‌സുകളുടെ ബലത്തില്‍ 19-ാം ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഡല്‍ഹിക്കായി കഗിസോ റബാദ രണ്ടു വിക്കറ്റ് വീഴ്ത്തി.

മൂന്നാം ഓവറില്‍തന്നെ ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍ പുറത്തായി. 11 പന്തില്‍ 15 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ ക്രിസ് ഗെയ്ല്‍ തകര്‍പ്പന്‍ ഫോമിലായിരുന്നെങ്കിലും നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ല. മായങ്ക് അഗര്‍വാളിന്റെ പ്രതിരോധ തന്ത്രവും വിലപ്പോയില്ല. ഒമ്പത് പന്തില്‍ അഞ്ച് റണ്‍സെടുത്ത അഗര്‍വാളിനെ അശ്വിന്റെ ഉജ്വല ത്രോയില്‍ ഋഷഭ് പന്ത് പുറത്താക്കി.

പിന്നീട് നിക്കോളാസ് പുരാനും ഗ്ലെന്‍ മാക്‌സ്വെല്ലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13-ാം ഓവറില്‍ അര്‍ധസെഞ്ചുറി തികച്ചതിനു പിന്നാലെ പുരാന്‍ പുറത്തായി. റബാദയുടെ ലീവ് ചെയ്ത ബോള്‍ പുരാന്റെ ഗ്ലൗസില്‍ തട്ടിയശേഷം ഋഷഭ് പന്തിന്റെ കൈകളില്‍ എത്തുകയായിരുന്നു.
മാക്‌സ്വെല്ലിനെ 16-ാം ഓവറില്‍ റബാദ തന്നെ പുറത്താക്കി. പിന്നീടെത്തിയ ദീപക് ഹൂഡയും (22 പന്തില്‍ 15), ജെയിംസ് നീഷവും (8 പന്തില്‍ 10) ബുദ്ധിപൂര്‍വം ബാറ്റ്‌വീശി പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 19 ഓവറിന്റെ അവസാനപന്തില്‍ സിക്‌സടിച്ചാണ് നീഷം വിജയലക്ഷ്യം മറികടന്നത്. ഡല്‍ഹിക്കായി അശ്വിനും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends