Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തോല്‍വി

28 NOVEMBER 2020 08:00 AM IST
മലയാളി വാര്‍ത്ത

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം ആദ്യ രാജ്യാന്തര മത്സരത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് കയ്‌പേറിയൊരു തോല്‍വിയുമായി കളത്തിലേക്ക് മടങ്ങിവരവ്. സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ 66 റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ തകര്‍ത്തത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ അര്‍ധസെഞ്ചുറികള്‍ മാത്രം ഇന്ത്യയ്ക്ക് മതിയായില്ല. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 375 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ആകെ നേടാനായത് 308 റണ്‍സ് മാത്രം. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 308 റണ്‍സെടുത്തത്. ഇതോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി.

വിക്കറ്റ് നഷ്ടം കൂടാതെ 53 റണ്‍സെന്ന നിലയില്‍നിന്ന് നാലു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്ക്, അഞ്ചാം വിക്കറ്റില്‍ പാണ്ഡ്യ-ധവാന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 76 പന്തുകള്‍ നേരിട്ട പാണ്ഡ്യ ഏഴു ഫോറും നാലു സിക്‌സും സഹിതം 90 റണ്‍സെടുത്തു. ഏകദിനത്തില്‍ പാണ്ഡ്യയുടെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 86 പന്തില്‍ 10 ഫോറുകളുടെ അകമ്പടിയോടെ 74 റണ്‍സെടുത്ത ഓപ്പണര്‍ ധവാനും ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു. 21 ഓവര്‍ ക്രീസില്‍നിന്ന ഇരുവരും 128 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ വിജയം സ്വപ്നം കണ്ടെങ്കിലും, ഓസീസ് സ്പിന്നര്‍ ആദം സാംപയുടെ ഇരട്ടപ്രഹരം തിരിച്ചടിയായി. ഇവരുടേത് ഉള്‍പ്പെടെ സാംപ 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുതു. ജോഷ് ഹെയ്‌സല്‍വുഡ് 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി.

ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (18 പന്തില്‍ 22), ക്യാപ്റ്റന്‍ വിരാട് കോലി (21 പന്തില്‍ 21), രവീന്ദ്ര ജഡേജ (37 പന്തില്‍ 25), കെ.എല്‍. രാഹുല്‍ (15 പന്തില്‍ 12), മുഹമ്മദ് ഷമി (10 പന്തില്‍ 13), ശ്രേയസ് അയ്യര്‍ (രണ്ട് പന്തില്‍ രണ്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. നവ്ദീപ് സെയ്‌നി 35 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസ് ബോളര്‍മാര്‍ എക്‌സ്ട്രാ ഇനത്തില്‍ 20 റണ്‍സ് കൂടി വഴങ്ങിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നത്.

നേരത്തെ, ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 156 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് ഫിഞ്ചും സ്മിത്തും ചേര്‍ന്ന് 108 റണ്‍സ് കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 124 പന്തില്‍ ഒന്‍പതു ഫോറും രണ്ടു സിക്‌സും സഹിതം 114 റണ്‍സെടുത്തു. സ്റ്റീവ് സ്മിത്ത് 66 പന്തില്‍ 11 ഫോറും അഞ്ച് സിക്‌സും സഹിതം 105 റണ്‍സുമെടുത്തു. ഇവര്‍ക്കു പുറമെ ഡേവിഡ് വാര്‍ണര്‍ (69), ഗ്ലെന്‍ മാക്‌സ്വെല്‍ (19 പന്തില്‍ 45) എന്നിവരുടെ ബാറ്റിങ്ങും ഓസീസിന് കരുത്തായി.

മാര്‍ക്കസ് സ്റ്റോയ്‌നിസ് (പൂജ്യം), മാര്‍നസ് ലബുഷെയ്ന്‍ (2 റണ്‍സ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. അലക്‌സ് ക്യാരി (17 റണ്‍സ്), പാറ്റ് കമ്മിന്‍സ് (ഒരു റണ്‍) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റും ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്‌നി, യുസ്വേന്ദ്ര ചെഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends