Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..


ഇറാൻ പണി തുടങ്ങിയിരിക്കുകയാണ്.. ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ, ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍.. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടു..


60 ദിവസത്തെ വെടിനിർത്തൽ.. ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.. സമാധാനം കൊണ്ടുവരാൻ വളരെയധികം പരിശ്രമിച്ച് ഖത്തറും ഈജിപ്തും..


യുവതിക്കൊപ്പം പുഴയില്‍ ചാടി കാണാതായ നിര്‍മാണ തൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു..തിരച്ചില്‍ നടത്തുന്നിതിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി..ആദ്യം യുവാവും പിന്നീട് യുവതിയും പുഴയിലേക്ക് ചാടി...


മുഖ്യമന്ത്രിയുടെ പ്രതീക്ഷ കയ്യാലപ്പുറത്തായി...ഇലക്ഷൻ വർഷത്തിൽ കേരളത്തിലെ തന്ത്ര പ്രധാന സീറ്റിലെത്തിയ മോദിയുടെ വിശ്വസ്തൻ, ഇനി നേരിട്ട് മോദിക്ക് റിപ്പോർട്ട് ചെയ്യും..സി പി എമ്മിന്റെ ഹുഡായിപ്പുകൾ മോദി കൈയോടെ പൊക്കും..

ചരിത്രമെഴുതി ടീം ഇന്ത്യ; യുവനിരയുടെ കരുത്തില്‍ പകച്ച് ഓസ്‌ട്രേലിയ; നാലാം ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന വിജയം, ഒപ്പം പരമ്പരയും സ്വന്തമാക്കി; ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്; ഇന്ത്യക്ക് അഭിമാനിക്കാം ലോകോത്തര നിലവാരം പുലര്‍ത്തിയ യുവതാരങ്ങളില്‍

19 JANUARY 2021 02:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ യുവനിര ഓസ്‌ട്രേലിയത്തില്‍ ചരിത്രമെഴുതി. വിരാട് കൊഹ്ലിയില്ലാത്ത ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നില്‍ പരമ്പര അടിയറവ് വയ്ക്കുമെന്ന് പറഞ്ഞ നിരീക്ഷകര്‍ ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളെ അനുമോദിച്ച് രംഗത്ത് വരുകയാണ്. നാലു മത്സരങ്ങളുണ്ടായിരുന്ന പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ജയിച്ച രണ്ടു മത്സരത്തിലും വിരാട് ഉണ്ടായിരുന്നില്ല. അതെ സമയം പരാജയപ്പെട്ട മത്സരത്തില്‍ വിരാട് ഉണ്ടായിരുന്നു താനും. ക്യാപ്റ്റന്റെ അസാനിധ്യത്തില്‍ ടീമിനെ നയിച്ച് വിജയിച്ച അജങ്ക്യ രഹാനയും കൈയടി നേടി. ഇതിലും ത്രസിപ്പിക്കുന്ന മറ്റൊരു ടെസ്റ്റ് ക്രിക്കറ്റ് വിജയം ലോകം കണ്ടിട്ടുണ്ടാവില്ല.

സീനിയര്‍ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായപ്പോഴും ലോകോത്തര നിലവാരം പുലര്‍ത്തിയ യുവതാരങ്ങളാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. സിനിയര്‍ താരങ്ങളെ അണിനിരത്തിയ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ദയനീയമായി തോറ്റിരുന്നു. അതിനുശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ടീമിന്റെ ചുമതല അജിങ്ക്യ രഹാനെ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നായകമികവിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇഷാന്തും ഭുവനേശ്വറും ബുംറയും ഷമിയുമൊന്നുമില്ലാത്ത മത്സരത്തിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസിസ് മണ്ണില്‍ തിളങ്ങിയത്. സിറാജും ശാര്‍ദുലും വാഷിങ്ടണ്‍ സുന്ദറുമെല്ലാം നാലാം ടെസ്റ്റിന്റെ നിര്‍ണായക സാന്നിധ്യമായി.

ടെസ്റ്റിന്റെ അവസാനദിനമായ ഇന്ന് അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മൂന്ന് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. ഈ വിജയത്തോടെ ബോര്‍ഡര്‍ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. വിരാട് കോലിയുടെ നേതൃത്വത്തില്‍ 2018-19 പരമ്പരയില്‍ ഇന്ത്യ ഓസിസിനെ കീഴടക്കി ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കിയിരുന്നു.

രണ്ടാമിന്നിങ്സില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 91 റണ്‍സെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലിന്റെയും പുറത്താവാതെ 89 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന്റെയും 56 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുടെയും കരുത്തിലാണ് വിജയത്തിലെത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും തളരാതെ പിടിച്ചുനിന്ന ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

നാലാം ദിവസം ചായയ്ക്കു ശേഷമാണ് ഇന്ത്യ വിജയത്തിനായി പോരാടിയത്. അതുവരെ വിക്കറ്റുകള്‍ വീഴാതെ സമനിലയ്ക്കായി പൊരുതുകയായിരുന്നു ടീം ഇന്ത്യ. നായകന്‍ അജിങ്ക്യ രഹാനെ 20ട്വന്റി ശൈലിയില്‍(22 പന്തില്‍ 24 റണ്‍സ്) ബാറ്റ് വീശിയെങ്കിലും പിന്നാലെ വന്നവര്‍ക്ക് ആ വേഗം നിലനിര്‍ത്താനായില്ല. വെറും മൂന്ന് ഓവര്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ഋഷഭ് പന്തിന്റെ ഉജ്വലമായ ഇന്നിഗ്സും(89) വാഷിങ്ടണ്‍ സുന്ദറിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് (29 പന്തില്‍ 22) ഇന്ത്യയ്ക്ക് എക്കാലത്തും ഓര്‍മ്മിക്കാവുന്ന വിജയം സമ്മാനിച്ചത്. എങ്കിലും വിജയത്തിനു പത്ത് റണ്‍സ് അകലെ സുന്ദറിന്റെ വിക്കറ്റ് വീണത് ഇന്ത്യയെ ഭീതിയിലാഴ്ത്തിയിരുന്നു. ഏഴാമനായി ഇറങ്ങിയ ശാര്‍ദൂല്‍ താക്കൂര്‍(2) വിജയത്തിന് മൂന്ന് റണ്‍സ് അകലെ വീണതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി. വിക്കറ്റ് പോവാതെ നവ്ദീപ് സെയ്നി(0) വാലറ്റത്തിന്റെ മാനം കാത്തു. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ ടെസ്റ്റ് റണ്‍ ചേസാണിത്

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഓസ്ട്രേലിയ സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്നിന്റെ ബാറ്റിങ് മികവില്‍ 369 റണ്‍സെടുത്തു. 108 റണ്‍സെടുത്ത ലബുഷെയ്നും 50 റണ്‍സെടുത്ത നായകന്‍ ടിം പെയ്നും 47 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും 45 റണ്‍സ് നേടിയ മാത്യു വെയ്ഡും ഓസ്ട്രേലിയന്‍ ഇന്നിങ്സിന് കരുത്തായി. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി നടരാജനും വാഷിങ്ടണ്‍ സുന്ദറും ശാര്‍ദുല്‍ ഠാക്കൂറും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും അവിശ്വസനീയമായി ബാറ്റുചെയ്ത ബൗളര്‍മാരായ ശാര്‍ദുല്‍ ഠാക്കൂറിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും മികവില്‍ 336 റണ്‍സെടുത്തു. ഒരുഘട്ടത്തില്‍ 186 റണ്‍സെടുക്കുന്നതിനിടെ ആറുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയ്ക്കായി ഠാക്കൂറും സുന്ദറും ചേര്‍ന്ന് എഴാം വിക്കറ്റില്‍ 123 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഠാക്കൂര്‍ 67 ഉം സുന്ദര്‍ 62 ഉം റണ്‍സെടുത്തു. 44 റണ്‍സെടുത്ത രോഹിത് ശര്‍മയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ഓസിസിനായി ജോഷ് ഹെയ്സല്‍വുഡ് അഞ്ചുവിക്കറ്റ് നേടി തിളങ്ങി. കമ്മിന്‍സും സ്റ്റാര്‍ക്കും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

33 റണ്‍സിന്റെ ആദ്യ ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഓസിസിനെ ഇന്ത്യന്‍ യുവബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചു. അഞ്ചുവിക്കറ്റുമായി തിളങ്ങിയ പേസ്ബൗളര്‍ മുഹമ്മദ് സിറാജിന്റെ മികവില്‍ ഓസിസിനെ 294 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടി. ശാര്‍ദുല്‍ ഠാക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തി. രണ്ടാമിന്നിങ്സില്‍ ഓസിസിനായി 55 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനും 48 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ക്കും മാത്രമാണ് തിളങ്ങാനായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിച്ച അധ്യാപകനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം  (20 minutes ago)

വീണ ജോര്‍ജ് നാട് വിട്ടു, മുഖ്യന്‍ വക ക്യാപ്‌സൂള്‍, മലയാളികളുടെ ഗതികേട്  (25 minutes ago)

സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ്  (43 minutes ago)

എന്താ മോനേ ഇത് കണ്ണല്ലേ, തിക്കിലും തിരക്കിലുമാണ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ മൈക്ക് ഐഡി മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടി  (1 hour ago)

THRISSUR നാടും വീടും കുട്ടികളും ദുഃഖത്തിൽ  (2 hours ago)

China റഷ്യന്‍ കരാര്‍ പാളി; ഇസ്രയേലിനെ നേരിടാന്‍ ചൈന  (2 hours ago)

വെടി നിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു;  (2 hours ago)

KANNUR യുവാവിനായി ഇന്നും തിരച്ചിൽ തുടരുന്നു..  (3 hours ago)

പള്ളിത്തോട് ചാപ്പക്കടവിനും ചെല്ലാനം ഹാര്‍ബറിനും ഇടയിലുള്ള ഭാഗത്തായാണ് വള്ളം...  (3 hours ago)

ജൂലായ് മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി  (3 hours ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍...  (3 hours ago)

ഏതായാലും ഇനി റവാഡ കലക്കും.  (4 hours ago)

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി  (4 hours ago)

നിലവിളിച്ച് അമ്മ.... അമ്മയുടെ കണ്‍മുന്നില്‍വച്ച് ആറുവയസ്സുകാരനെ ബസ്സിടിച്ചു....  (4 hours ago)

കിരണ്‍കുമാറിന്റെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു  (5 hours ago)

Malayali Vartha Recommends