ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വൻ തകർച്ച. 112 റൺസിന് ഇംഗ്ലണ്ട് ഓൾ ഔട്ട് ആയി.
ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനും ആണ് ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് നയിച്ചത്. ശേഷിച്ച വിക്കറ്റ് ഇഷാന്ത് ശർമ്മ നേടി.
അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ സാക് ക്രോളി ഒഴികെ ആർക്കും തിളങ്ങാൻ കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഓപ്പണിങ്ങ് ഇറങ്ങി.
https://www.facebook.com/Malayalivartha