ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്; സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അനായാസം പരാജയപ്പെടുത്തി പോയിന്റെ പട്ടികയില്‍ ചെന്നൈ ഒന്നാം സ്ഥാനത്ത്
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നിഷ്പ്രയാസം തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം വിജയമാണ് ചെന്നൈയുടേത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ആദ്യം തന്നെ ജോണി ബെയര്‍സ്റ്റോയെ നഷ്ടപ്പെട്ടു. എഴ് റണ്‍സുമായാണ് ജോണി മടങ്ങിയത്. തുടര്‍ന്നെത്തിയ ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ കൂട്ട്കെട്ട് 106 റണ്‍സ് സ്വന്തമാക്കി. വാര്‍ണര്‍ 57(55), പാണ്ഡെ 61(46) റണ്‍സ് നേടി.
കെയ്ന്‍ വില്യംസണും 26(10), കേദാര്‍ യാദവും 12(4) റണ്‍സ് സ്വന്തമാക്കി. സണ്‍റൈസേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ റുതുരാജ് ഗെയ്ക്ക്വാദ് 75(44), ഹാഫ് ഡുപ്ലെസിസ് 56(38) എന്നിവരുടെ മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിജയം ഉറപ്പിച്ചത്. മോയിന്‍ അലി 15(എട്ട്), രവീന്ദ്ര ജഡേജ എഴ്(ആറ്) സുരേഷ് റെയ്ന 17(15) റണ്‍സ് എന്നിങ്ങനെ നേടി. ഇതോടെ, പോയിന്റ് പട്ടികയില്‍ ചെന്നൈ ഒന്നാം സ്ഥാനത്തെത്തി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്തായി.
https://www.facebook.com/Malayalivartha