Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..


അടുപ്പിച്ച് ഭൂചലനങ്ങൾ; മ്യാൻമർ വിറയ്ക്കുന്നു — സുനാമി ഭീഷണി വീണ്ടും..? ജനങ്ങൾ ആശങ്കയിൽ!


ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേയ്ക്ക്! എൻ. വാസുവിനെ ചോദ്യം ചെയ്ത എസ്‌ഐടിയ്ക്ക് മുമ്പിൽ വെളിപ്പെട്ടത്...


മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം.. വിനോദസഞ്ചാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ..ഇനി കേരളത്തിലേക്ക് വരില്ലെന്ന് യുവതി..

'കോഹ്​ലി തന്നെ നായകൻ'; വിരാട്​ കോഹ്​ലി ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്​ഥാനം ഒഴിയുമെന്ന​ റിപ്പോര്‍ട്ടുകള്‍ തള്ളി ബി.സി.സി.ഐ

13 SEPTEMBER 2021 08:48 PM IST
മലയാളി വാര്‍ത്ത

ട്വന്‍റി 20 ലോകകപ്പിന്​ ശേഷം വിരാട്​ കോഹ്​ലി ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്​ഥാനം ഒഴിയുമെന്ന​ റിപ്പോര്‍ട്ടുകള്‍ തള്ളി ബി.സി.സി.ഐ ഒഫീഷ്യല്‍​. ഈ വിഷയത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും എല്ലാം മാധ്യമ സൃഷ്​ടിയാണെന്നും ബി.സി.സി.ഐ ടോപ്​ ഒഫീഷ്യല്‍ അരുണ്‍ ധുമല്‍ എന്‍.ഡി.ടി.വി​യോട്​ പ്രതികരിച്ചു. കോഹ്​ലി തന്നെയാകും ക്യാപ്​റ്റനെന്ന്​ ധുമല്‍ ഉറപ്പിച്ചു പറഞ്ഞു.

ബാറ്റിങ്ങില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോഹലി നായക സ്​ഥാനം ഒഴിയുമെന്ന്​ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവില്‍ 32കാരനായ കോഹ്​ലിയാണ്​ മൂന്ന്​ ഫോര്‍മാറ്റിലും ടീം ഇന്ത്യയെ നയിക്കുന്നത്​. ഏറെ നാളായി കോഹ്​ലി ഇതുസംബന്ധിച്ച്‌​ ബി.സി.സി.ഐയുമായും രോഹിത്തുമായും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ആസ്​ട്രേലിയയില്‍ വെച്ച്‌​ ധോണി ടെസ്റ്റ്​ നായക സ്​ഥാനം ഒഴിഞ്ഞതോടെയാണ്​ കോഹ്​ലി നായക സ്​ഥാനത്ത്​ അവരോധിക്കപ്പെട്ടത്​. 2017ലാണ്​ മൂന്ന്​ ഫോര്‍മാറ്റിലെയും നായകനായത്​.

65 ടെസ്റ്റ്​ മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്​ലി 38 മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. കോഹ്​ലിക്ക്​ കീഴില്‍ കളിച്ച 95 ഏകദിനങ്ങളില്‍ 65ലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. 45 ട്വന്‍റി20കളില്‍ 29ലും ഇന്ത്യക്കായിരുന്നു ജയം.

രണ്ട്​ ലോകകപ്പുകള്‍ മുന്നിലുള്ളതിനാല്‍ ബാറ്റിങ്ങില്‍ കൂടുതല്‍ മികവിലേക്കുയരണമെന്നാണ്​ കോഹ്​ലിയുടെ ചിന്ത. 2022ല്‍ ട്വന്‍റി20 ലോകകപ്പും 2023ല ഏകദിന ലോകകപ്പുമാണ്​ ലക്ഷ്യം​. ടീമിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ രോഹിത്​ ശര്‍മയും മികച്ച ഫോമിലാണ്​.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തുടര്‍ച്ചയായി കിരീട ജേതാക്കളാക്കുന്ന രോഹിതിന്‍റെ ക്യാപ്​റ്റന്‍സി മികവ്​ ഐ.പി.എല്ലിലൂടെ തെളിയിക്കപ്പെട്ടതാണ്​. കോഹ്​ലിയുടെ അഭാവത്തില്‍ 10 ഏകദിനങ്ങളില്‍ രോഹിത്തിന്‍റെ കീഴില്‍ ഇറങ്ങിയ ഇന്ത്യ​ എ​ട്ടെണ്ണത്തിലും വിജയിച്ചു. 19 ട്വന്‍റി20കളില്‍ 15ലും വിജയിച്ച ഇന്ത്യ നാലെണ്ണത്തില്‍ മാത്രമാണ്​ തോറ്റത്​. ഐ.പി.എല്ലില്‍ 123 മത്സരങ്ങള്‍ നയിച്ച രോഹിത്ത്​ 74 മത്സരങ്ങളില്‍ വിജയിച്ചു. അഞ്ചു കിരീടങ്ങളാണ്​ രോഹിത്​ മുംബൈ ഇന്ത്യന്‍സിന്‍റെ അലമാരയില്‍ എത്തിച്ചത്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു  (4 minutes ago)

സമ്മർ ഇൻ ബത് ലഹേം 4k അറ്റ്മോസിൽ...  (11 minutes ago)

ആഞ്ഞടിച്ച് വീണ്ടും തരൂര്‍;  (15 minutes ago)

ചന്ദനമരത്തിന് മുകളിൽ ഡബിൾ മോഹൻ: അകമ്പടിയായി അഞ്ചംഗസംഘവും; വിലായത്ത് ബുദ്ധക്ക് പുതിയ ലുക്ക്...  (18 minutes ago)

അടുപ്പിച്ച് ഭൂചലനങ്ങൾ; മ്യാൻമർ വിറയ്ക്കുന്നു — സുനാമി ഭീഷണി വീണ്ടും..? ജനങ്ങൾ ആശങ്കയിൽ!  (35 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേയ്ക്ക്! എൻ. വാസുവിനെ ചോദ്യം ചെയ്ത എസ്‌ഐടിയ്ക്ക് മുമ്പിൽ വെളിപ്പെട്ടത്...  (45 minutes ago)

ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം, മതിയായ ചികിത്സ കിട്ടുന്നില്ല', ഗുരുതര ആരോപണവുമായി കുടുംബം  (1 hour ago)

മുംബൈക്കാരിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ജയിച്ച വനിതാ ടീമിന് കിട്ടുക 123 കോടി..! ഞെട്ടിപ്പിക്കുന്ന സമ്മാന തുക വേറേയും..! മോദിയുടെ ഒറ്റ കോൾ  (2 hours ago)

റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത; അഫ്‌ഗാനിസ്ഥാനിലെ ഭൂചലനത്തിൽ വിറച്ച് ജനം  (2 hours ago)

നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (2 hours ago)

ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

"മാർച്ചിൽ അർജന്റീന ടീം കേരളത്തിലുണ്ടാകും" ; മന്ത്രി വി. അബ്ദുറഹിമാൻ  (2 hours ago)

വേദിയിലിട്ട് പിണറായിയുടെ തൊലിയുരിച്ച് വിട്ട് രാഹുൽ മാങ്കൂട്ടത്തിന്റെ നെഞ്ചത്ത് റീത്ത് വച്ച കോൺഗ്രസ് ഞെട്ടി..!  (2 hours ago)

ബസിന് പിന്നില്‍ ടിപ്പര്‍ ഇടിച്ചുകയറി മരിച്ചവരുടെ  (2 hours ago)

Malayali Vartha Recommends