അഭ്യൂഹങ്ങൾക്ക് വിരാമം; ദല്‍ഹി ക്യാപ്പിറ്റല്‍സിനെ റിഷഭ് പന്ത് നയിക്കും
ഐ,പി.എല്‍ ആദ്യ ഘട്ടത്തില്‍ ശ്രെയസ്സ് അയ്യര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ക്യാപ്റ്റനായ റിഷഭ് പന്ത് തന്നെ ഐ.പി,എല്‍ രണ്ടാം ഘട്ടത്തിലും ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കും,റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്ക് മാറി ശ്രേയസ് അയ്യര്‍ പരിക്ക് മാറി തിരിച്ചെത്തിയതിനെ തുടര്‍ന്ന് ആര് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കും എന്ന ചോദ്യം ഉയര്‍ന്നിരുന്നു.
നിലവില്‍ റിഷഭ് പന്തിന് കീഴില്‍ 6 മത്സരങ്ങള്‍ ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഐ.പി.എല്‍ ഫൈനലില്‍ എത്തിയത്.
https://www.facebook.com/Malayalivartha