ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി കെ.എല്‍ രാഹുലിനെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് സുനില്‍ ഗവാസ്ക്കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി കെ.എല്‍ രാഹുലിനെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് സുനില്‍ ഗവാസ്ക്കര്‍. രാഹുലിനെ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കണമെന്നും ഗവാസ്ക്കര്‍ ആവശ്യപ്പെട്ടു.
കോഹ്ലി സ്ഥാനമൊഴിയുന്നതോടെ രോഹിത് ശര്‍മ ക്യാപ്റ്റനാകുകയും ഒഴിവുവരുന്ന വൈസ് ക്യാപ്റ്റന്‍ സ്ഥാനം രാഹുലിന് നല്‍കണമെന്നുമാണ് ഗവാസ്ക്കര്‍ ആവശ്യപ്പെട്ടത്. ബിസിസിഐ മുന്നോട്ട് നോക്കുന്നത് നല്ലതാണ്. മുന്‍കൂട്ടി ചിന്തിക്കേണ്ടത് പ്രധാനമാണ്.
ഇന്ത്യ ഒരു പുതിയ ക്യാപ്റ്റനെ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കെ.എല്‍ രാഹുലിനെ പരിഗണിക്കാവുന്നതാണ്. അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ടിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. ഐപിഎലിലും 50 ഓവര്‍ ക്രിക്കറ്റിലും രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കാം- ഗവാസ്ക്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha