Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം

12 FEBRUARY 2023 11:10 PM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. കേപ്ടൗണില്‍ 150 റണ്‍സ് ലക്ഷ്യവുമായി ചേസിംഗിനിറങ്ങിയ ഇന്ത്യ ഒരോവറും ഏഴുവിക്കറ്റുകളും ബാക്കിനില്‍ക്കെയാണ് പാക്കിസ്ഥാനെതിരെ വിജയം കണ്ടത്. 38 പന്തുകളില്‍ എട്ടു ബൗണ്ടറികളടക്കം പുറത്താവാതെ 53 റണ്‍സടിച്ച ജെമീമ റോഡ്രിഗസും 25 പന്തുകളില്‍ 33 റണ്‍സ് നേടിയ ഷെഫാലി വെര്‍മ്മയും 20 പന്തുകളില്‍ അഞ്ചുഫോറടക്കം 31 റണ്‍സടിച്ച റിച്ച ഘോഷും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ജെമീമയാണ് പ്‌ളെയര്‍ ഒഫ് ദ മാച്ച്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സടിച്ചത്. ക്യാപ്ടന്‍ ബിസ്മ മറൂഫിന്റെ (68 നോട്ടൗട്ട്)അര്‍ദ്ധസെഞ്ച്വറിയും അയിഷ നസീമിന്റെ (43 നോട്ടൗട്ട്) പിന്തുണയുമാണ് പാകിസ്ഥാനെ ഈ സ്‌കോറിലെത്തിച്ചത്.12.1 ഓവറില്‍ 68/4 എന്ന സ്‌കോറില്‍ അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച ബിസ്മയും അയിഷയും ചേര്‍ന്ന് 47 പന്തുകളില്‍ പുറത്താവാതെ കൂട്ടിച്ചേര്‍ത്ത 81 റണ്‍സാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ജവേരിയ ഖാന്‍(8),മുനീബ അലി(12),നിദ ദാര്‍(0),സിദ്ര അമീന്‍(11) എന്നിവരെ പുറത്താക്കി ആധിപത്യം ഉറപ്പിച്ചിരുന്ന ഇന്ത്യയ്‌ക്കെതിരെ ബിസ്മയും അയിഷയും ഉറച്ചുനിന്ന് പൊരുതുകയായിരുന്നു. 55 പന്തുകളില്‍ ഏഴു ഫോറുകളുടെ അകമ്പടിയോടെയാണ് ബിസ്മ 68 റണ്‍സടിച്ചത്. 25 പന്തുകള്‍ നേരിട്ട ആയിഷ രണ്ട് വീതം ഫോറും സിക്‌സും പറത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ യസ്തിക ഭാട്യയെ ആറാം ഓവറില്‍ നഷ്ടമാകുമ്പോള്‍ ടീം സ്‌കോര്‍ 38ലെത്തിയിരുന്നു. തുടര്‍ന്ന് ഷെഫാലി വെര്‍മ്മയും (33) ജെമീമ റോഡ്രിഗസും ചേര്‍ന്ന് മുന്നോട്ടുനയിച്ചു. പത്താം ഓവറിന്റെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ 65ല്‍വച്ചാണ് ഷെഫാലി മടങ്ങിയത്. തുടര്‍ന്നിറങ്ങിയ ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം(16) ജമീമ 93 റണ്‍സിലെത്തിച്ചു മടങ്ങി. തുടര്‍ന്നിറങ്ങിയ റിച്ച മികച്ച പിന്തുണ നല്‍കിയതോടെ ജമീമ തകര്‍പ്പന്‍ ഷോട്ടുകളുമായി സ്‌കോര്‍ ഉയര്‍ത്തി ടീമിനെ വിജയത്തിലെത്തിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 minutes ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (1 hour ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (2 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (2 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (2 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (3 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (4 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (4 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (4 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (4 hours ago)

Malayali Vartha Recommends