വനിത ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇറങ്ങുന്നു

വനിത ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. വെസ്റ്റിന്‍ഡീസാണ് വൈകീട്ട് 6.30ന് തുടങ്ങുന്ന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ആദ്യ കളിയില്‍ പാകിസ്താനെ തോല്‍പിച്ച ഇന്ത്യ രണ്ടു പോയന്റുമായി ഗ്രൂപ് രണ്ടില്‍ രണ്ടാമതാണ്. രണ്ടു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് ് മുന്നിലാണ്.
ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ വിന്‍ഡീസിന് അക്കൗണ്ട് തുറക്കാനായിട്ടില്ല. പരിക്കുമൂലം ആദ്യ കളിയില്‍ പുറത്തിരുന്ന ഉപനായിക സ്മൃതി മന്ദാന ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന. ബാറ്റിങ് ഓര്‍ഡറിന്റെ തലപ്പത്ത് മന്ദാനയുടെ വരവ് ഇന്ത്യയുടെ ഉശിരുകൂട്ടും. പാകിസ്താനെതിരെ മികച്ച ചേസിങ്ങുമായായിരുന്നു ഇന്ത്യയുടെ ജയം.ജമീമ റോഡ്രിഗ്വസാണ് തകര്‍പ്പന്‍ ബാറ്റിങ്ങുമായി വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത്.
റിച്ച ഘോഷും നല്ല പിന്തുണ നല്‍കി. ഇവര്‍ക്കൊപ്പം മന്ദാനയും നായിക ഹര്‍മന്‍പ്രീത് കൗറും ഷെഫാലി വര്‍മയും കൂടി ഫോമിലായാല്‍ ഇന്ത്യ കുതിക്കും. ഇന്നത്തെ മറ്റൊരു കളിയില്‍ അയര്‍ലന്‍ഡ് പാകിസ്താനെ നേരിടുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























