വെസ്റ്റ് ഇന്‍ഡീസ് വനിതകളെ ആറ് വിക്കറ്റിന് തോല്‍പിച്ച് ഹര്‍മന്‍പ്രീത്തും സംഘവും വിജയം സ്വന്തമാക്കി... വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം.....

വെസ്റ്റ് ഇന്‍ഡീസ് വനിതകളെ ആറ് വിക്കറ്റിന് തോല്‍പിച്ച് ് ഹര്‍മന്‍പ്രീത്തും സംഘവും വിജയം സ്വന്തമാക്കി... വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം.....
വിന്‍ഡീസ് മുന്നോട്ടുവെച്ച 119 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മൂന്ന് വിക്കറ്റ് നേടി ബൗളിംഗില്‍ തിളങ്ങിയ ദീപ്തി ശര്‍മ്മയും ബാറ്റിംഗില്‍ ഹര്‍മന്‍പ്രീത് കൗറും റിച്ച ഘോഷുമാണ് ഇന്ത്യയുടെ വിജയശില്‍പികളായത്.
ഓപ്പണിങ് കൂട്ടുകെട്ടില്‍ ഷെഫാലി വര്‍മ്മയും സ്മൃതി മന്ദാനയും ആക്രമിച്ച് കളിച്ചെങ്കിലും ഏഴ് പന്തില്‍ 10 റണ്‍സെടുത്ത് മന്ദാന പുറത്തുപോയി. പിന്നാലെ വന്ന ജെമീമ റോഡ്രിഗസിനും തിളങ്ങാനായില്ല.
കഴിഞ്ഞ മത്സരത്തില്‍ പാകിസ്താനെതിരെ അര്‍ധസെഞ്ചുറി നേടിയിരുന്നു ജെമീമ. അഞ്ച് പന്തില്‍ 1 റണ്‍സ് മാത്രമാണ് ജെമീമയ്ക്ക് ഇക്കുറി സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനായത്. അധികം താമസിക്കാതെ 23 പന്തില്‍ 28 റണ്‍സെടുത്ത ഷെഫാലിയും പുറത്തായി. ഇതോടെ 7.1 ഓവറില്‍ 43-3 എന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍മന്‍പ്രീത് കൗര്‍-റിച്ച ഘോഷ് സഖ്യമാണ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്.
വിജയം നേടുന്നതിന് നാല് റണ്‍സ് അകലെയാണ് ഹര്‍മന്‍ പുറത്തായത്. 42 പന്തില്‍ നിന്ന് 33 റണ്‍സാണ് താരം നേടിയത്.
"
https://www.facebook.com/Malayalivartha


























