Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ട്വന്റി20 വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ പെണ്‍പട വീണു...

23 FEBRUARY 2023 11:00 PM IST
മലയാളി വാര്‍ത്ത

ട്വന്റി20 വനിതാ ലോകകപ്പില്‍ ഇന്ന് നടന്ന സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ പൊരുതിനോക്കിയെങ്കിലും ഇന്ത്യ തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഫൈനലിലും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസീസിനോട് ഇന്ത്യന്‍ വനിതകള്‍ തോറ്റിരുന്നു, ഫീല്‍ഡിംഗിനിടെ കൈവിട്ട അഞ്ചോളം ക്യാച്ചുകള്‍ ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി. ഓസീസ് ഉയര്‍ത്തിയ മികച്ച വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഷെഫാലി വര്‍മ്മയുടേയും (9), സ്മൃതി മന്ഥാനയുടേയും (2), യസ്തിക ഭാട്ടിയയുടേയും (4) വിക്കറ്രുകള്‍ വേഗം നഷ്ടപ്പെട്ട് 28/3 എന്ന നിലയിലായെങ്കിലും, അവിടെവച്ച് ഒന്നിച്ച ക്യാപ്ടന്‍ ഹര്‍മ്മന്‍ പ്രീത് കൗറും (34 പന്തില്‍ 52), ജമീമ റോഡ്രിഗസും (24 പന്തില്‍ 43) പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും 41 പന്തില്‍ 69 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്‍കി. ഡ്രിങ്ക്‌സ് ബ്രേക്കിന് ശേഷമുള്ള ആദ്യ ഓവറില്‍ ഡാര്‍സി ബ്രൗണിന്റെ ബൗണ്‍സറിന് അനാവശ്യമായി ബാറ്ര് വച്ച് ഹീലിക്ക് ക്യാച്ച് നല്‍കി ജമീമ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. തുടര്‍ന്ന് റിച്ചാ ഘോഷിനൊപ്പം സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ ഹര്‍മ്മന്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായത് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അഞ്ച് റണ്‍സകലെ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു.റിച്ചാ ഘോഷ് (14), സ്‌നേഹ റാണ (11), രാധാ യാദവ് (0) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്രര്‍മാര്‍. ദീപ്തി ശര്‍മ്മ (20), ശിഖാ പാണ്ഡെ (1) എന്നിവര്‍ പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി ഗാര്‍ഡ്‌നറും ബ്രൗണും മൂന്ന് വിക്കറ്റ് വീഴ്ത്തി.ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്ടന്‍ മെഗ് ലാന്നിംഗ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ അലിസ ഹീലിയും (24) ബെത്ത് മൂണിയും (37 പന്തില്‍ 54) മികച്ച തുടക്കമാണ് ഓസ്‌ട്രേലിയയ്ക്ക് നല്‍കിയത്. രേണുക താക്കൂര്‍ എറിഞ്ഞ ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ചുകൊണ്ടാണ് ഹീലി തുടങ്ങിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് പോകാതെ കാത്ത മൂണിയും ഹീലിയും 7.3 ഓവറില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാധാ യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. രാധയെ ക്രീസില്‍ നിന്ന് ഇറങ്ങി അടിക്കാന്‍ ശ്രമിച്ച ഹീലിയെ വിക്കറ്റ് കീപ്പര്‍ റിച്ചാഘോഷ് സ്റ്റമ്പ് ചെയ്തു. തുടര്‍ന്നെത്തിയ മെഗ് ലാന്നിംഗിനൊപ്പം മൂണി ഓസീസ് സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോയി. അര്‍ദ്ധ സെഞ്ച്വറി തികച്ചിന് പിന്നാലെ മൂണിയെ ഷഫാലിയുടെ കൈയില്‍ എത്തിച്ച് ശിഖ കൂട്ടകെട്ട് പൊളിച്ചു. മൂണിക്ക് പകരമത്തിയ ആഷ്‌ലെയ്ഗ് ഗാര്‍ഡ്‌നര്‍ (18 പന്തില്‍ 31) ഓസ്‌ട്രേലിയന്‍ സ്‌കോറിഗ് വേഗത്തിലാക്കി. മൂന്നാം വിക്കറ്റില്‍ ഇരുവരും 33 പന്തില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18ാം ഓവറിലെ അവസാന പന്തില്‍ ഗാര്‍ഡ്‌നറെ ക്ലീന്‍ബൗള്‍ഡാക്കി ദീപ്തി ശര്‍മ്മ കൂട്ടുകെട്ടുപൊളിക്കുമ്പോള്‍ 141/3 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. ഗ്രേസ് ഹാരിസിനെ (7) ശിഖ ബൗള്‍ഡാക്കി. എല്ലിസ് പെറി (2) ലാന്നിംഗിനൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (15 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (27 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (35 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (40 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends