ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയയ്ക്ക് വീണ്ടും തിരിച്ചടി... കമിന്‍സിന് പകരം സ്റ്റീവ് സ്മിത്ത് ഇന്‍ഡോറില്‍ ഓസീസിനെ നയിക്കും

ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയയ്ക്ക് വീണ്ടും തിരിച്ചടി. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് മാര്‍ച്ച് ഒന്നിന് ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് നഷ്ടമാവും.
കമിന്‍സിന് പകരം സ്റ്റീവ് സ്മിത്ത് ഇന്‍ഡോറില്‍ ഓസീസിനെ നയിക്കും. ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാനായാണ് ഡല്‍ഹി ടെസ്റ്റിനുശേഷം കമിന്‍സ് നാട്ടിലേക്ക് മടങ്ങിയത്. നേരത്തെ, പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പേസര്‍ ജോഷ് ഹേസല്‍വുഡും ഓസ്‌ട്രേലിയയ്ക്ക് മടങ്ങിയിട്ടുണ്ടായിരുന്നു
"
https://www.facebook.com/Malayalivartha


























