ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിലിടം നേടി. ഓസ്ട്രേലിയ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി.
മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും സ്റ്റേഡിയത്തിലെത്തി.
റെക്കോഡ് കാണികളാണ് മത്സരം കാണാനായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ എത്തിയത്. മത്സരത്തിന് തുടങ്ങുന്നതിന് മുമ്പ് സ്റ്റേഡിയത്തില്‍ ഗ്രാമി അവാര്‍ഡ് ജേതാവ് ഗായിക ഫാല്‍ഗുനി ഷായുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും അരങ്ങേറി.
ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍തന്നെ നിലവിലെ ചാമ്പ്യന്‍മാരെന്നനിലയില്‍ ഇന്ത്യ പരമ്പര നിലനിര്‍ത്തിയിട്ടുണ്ടായിരുന്നു. ഇന്ദോറില്‍ മൂന്നാംടെസ്റ്റില്‍ സ്പിന്നര്‍മാരെ മുന്‍നിര്‍ത്തി ഓസ്‌ട്രേലിയ തിരിച്ചടിച്ചു. നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ടെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത ലഭ്യമാകും.
"
https://www.facebook.com/Malayalivartha



























