വനിതാ പ്രീമിയര്‍ ലീഗിലെ ഏക മലയാളി സാന്നിധ്യമായ കേരളത്തിന്റെ മിന്നു മണിക്ക് അരങ്ങേറ്റം...

വനിതാ പ്രീമിയര്‍ ലീഗിലെ ഏക മലയാളി സാന്നിധ്യമായ കേരളത്തിന്റെ മിന്നു മണിക്ക് അരങ്ങേറ്റം. വയനാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ക്രിക്കറ്റെന്ന വലിയ സ്വപ്നത്തിലേക്ക് നടന്ന് ഇന്ത്യന്‍ എ ടീമിന്റെ നീലക്കുപ്പായത്തില്‍ ഇടംപിടിച്ച താരമാണ് മിന്നു മണി.
മുംബൈ ഇന്ത്യന്‍സിനെതിരായ വനിതാ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ പോരാട്ടത്തിനുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് അന്തിമ ഇലവനില്‍ മിന്നുവും ഇടംനേടി.
മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുത്തു. പ്രീമിയര്‍ ലീഗ് ലേലത്തില്‍ ടീമിലിടം കിട്ടിയ ഏക കേരള താരവും മിന്നുവാണ്.
ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മുംബൈ ഒന്നാം സ്ഥാനത്തും ഡല്‍ഹി രണ്ടാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.
" f
https://www.facebook.com/Malayalivartha



























