Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആസ്‌ട്രേലിയയ്‌ക്കെതിരെയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോലിയുടെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ മികച്ച നിലയിൽ... 139 ഓവറിൽ അഞ്ചു വിക്കറ്റിന് 400 റൺസ് എന്ന നിലയിലാണ് ഇന്ത്യ... നൂറ് റൺസുമായി കോലിയും അഞ്ചു റൺസുമായി അക്‌സർ പട്ടേലുമാണ് ക്രീസിൽ....

12 MARCH 2023 01:42 PM IST
മലയാളി വാര്‍ത്ത

ആസ്‌ട്രേലിയയ്‌ക്കെതിരെയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോലിയുടെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ മികച്ച നിലയിൽ. 139 ഓവറിൽ അഞ്ചു വിക്കറ്റിന് 400 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നൂറ് റൺസുമായി കോലിയും അഞ്ചു റൺസുമായി അക്‌സർ പട്ടേലുമാണ് ക്രീസിൽ.

 

 

 

 

മൂന്നിന് 289 എന്ന നിലയിൽ നാലാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 28 റൺസെടുത്ത ജഡേജയുടെയും 44 റൺസെടുത്ത ശ്രീകർ ഭരതിന്റെയും വിക്കറ്റാണ് നഷ്ടമായത്. ടോഡ് മർഫിയാണ് ജഡേജയെ മടക്കിയത്. ഭരതിനെ ലിയോൺ ഹാൻസ്‌കോമ്പിന്റെ കൈകളിലെത്തിച്ചു.

 

 

 

എന്നാൽ മറുഭാഗത്ത് ക്ഷമാപൂർവ്വം ബാറ്റു വീശിയ കോലി 241 പന്തിൽനിന്ന് സെഞ്ച്വറി കണ്ടെത്തി. ഇന്നിങ്‌സില്‍ ഇതുവരെ അഞ്ചു ബൗണ്ടറി മാത്രമാണ് താരം നേടിയത്. കോലിയുടെ 75-ാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. ടെസ്റ്റിലെ ഇരുപത്തിയെട്ടാമത്തെയും. മൂന്നാം ദിനം യുവതാരം ശുഭ്മാന്‍ ഗില്ലും സെഞ്ച്വറി നേടിയിരുന്നു.

 

 

 

രണ്ടാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലും പുജാരയും ചേർന്ന് പടുത്തുയർത്തിയ 113 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറയിട്ടത്. ഗിൽ 235 പന്തിൽനിന്ന് 128 റൺസെടുത്ത് പുറത്തായി. 121 പന്തിൽനിന്ന് 42 റൺസെടുത്ത പുജാരയെ മർഫി വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. പിന്നാലെയെത്തിയ മുൻ നായകൻ വിരാട് കോലിക്ക് ശക്തമായ പിന്തുണയാണ് രവീന്ദ്ര ജഡേജയും ശ്രീകർ ഭരതും നൽകിയത്.

 

 

ഒന്നാം ഇന്നിങ്‌സിൽ 480 റൺസാണ് ഓസ്‌ട്രേലിയ നേടിയത്. ഉസ്മാൻ ഖ്വജയുടെയും (180), കാമറൂൺ ഗ്രീനിന്റെയും (114) സെഞ്ച്വറികളാണ് ഓസീസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഇന്ത്യക്കായി ആർ അശ്വിൻ ആറു വിക്കറ്റു വീഴ്ത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 minutes ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (45 minutes ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (58 minutes ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (1 hour ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (1 hour ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (1 hour ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (2 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (2 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (2 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (3 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (3 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

Malayali Vartha Recommends