വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായി നാലാം ജയം...

വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായി നാലാം ജയം. യുപി വാരിയേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു.
സ്‌കോര്‍: യുപി 6-159, മുംബൈ 2-164 (17.3). എട്ട് പോയിന്റുമായി മുംബൈ ഒന്നാംസ്ഥാനത്താണ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (33 പന്തില്‍ 53) നാറ്റ് സ്‌കീവര്‍ ബ്രന്റും (31 പന്തില്‍ 45) ചേര്‍ന്നാണ് വിജയമൊരുക്കിയത്.
ഹര്‍മന്‍പ്രീത് ഒമ്പത് ഫോറും ഒരു സിക്സറുമടിച്ചു. സ്‌കീവര്‍ ആറ് ഫോറും ഒരു സിക്സറും കണ്ടെത്തി. ഓപ്പണര്‍മാരായ യസ്തിക ഭാട്യയും (42) ഹെയ്ലി മാത്യൂസും (12) പുറത്തായി. യുപിക്ക് ഓപ്പണറും ക്യാപ്റ്റനുമായ അലിസ ഹീലിയും (46 പന്തില്‍ 58) തഹ്ലിയ മക്ഗ്രാത്തും (37 പന്തില്‍ 50) നേടിയ അര്‍ധ സെഞ്ചുറികളാണ് പൊരുതാനുള്ള സ്‌കോര്‍ നല്‍കിയത്. അലിസ ഏഴ് ഫോറും ഒരു സിക്സറുമടിച്ചു.
ഒമ്പത് ഫോറാണ് തഹ്ലിയയുടെ സമ്പാദ്യം. മുംബൈയ്ക്കായി സായ്ക ഇഷ്ഹാഖ് മൂന്ന് വിക്കറ്റെടുത്തു. അമേലിയ കെറിന് രണ്ട് വിക്കറ്റുണ്ട്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടുകയും ചെയ്യും.
https://www.facebook.com/Malayalivartha



























